26
Nov 2024
Mon
26 Nov 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ക്രിസ്ത്യൻ വർഗീയവോട്ടുകൾ ലക്ഷ്യമിട്ട് തീവ്രവർഗ്ഗീയ പ്രചാരണം ലക്ഷ്യമിട്ട് വീണ്ടും ബിജെപി. രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ബിജെപി ആഹ്വാനം ചെയ്തു. ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ആണ് ക്രൈസ്തവ പ്രീണനം ലക്ഷ്യമിട്ട് ലഘുലേഖ ഇറക്കിയത്. തൃശൂർ കാളിയാറോഡ് ചർച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയിൽ കേരളത്തിൽ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവർക്കെന്ന് ലഘുലേഖയിൽ ആരോപിക്കുന്നു.

ചേലക്കരയിലെ ക്രിസ്ത്യൻ വീടുകൾ കേന്ദ്രീകരിച്ചാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. ഇടത്-വലത് മുന്നണികൾ ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്ന് ആരോപിക്കുന്ന ലഘുലേഖയിൽ, മുനമ്പതന്നെ വഖ്ഫ് ഭൂമി പ്രശ്നവും മൂവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്കാര മുറി വിവാദവും പരാമർശിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ലഘുലേഖകൾ വിതരണം ചെയ്യുമ്പോൾ തെര‍ഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ട് എന്നാണ് ചട്ടം. എന്നാൽ ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത ലഘുലേഖകൾ എന്നാണ് പറഞ്ഞിരിക്കുന്നത് എന്നാണ് ബിജെപിയുടെ വാദം എങ്കിലും, മുനമ്പം, നിസ്കാര മുറി തുടങ്ങിയ വിഷയങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായത് ആണ്.

‘രാഷ്ട്രീയ ഇസ്ലാമിൻ്റെ വളർച്ച കേരളത്തിൽ ഏറ്റവുമധികം ദോഷം ചെയ്യാൻ പോകുന്നത് ഇവിടെയുള്ള ക്രിസ്ത്യൻ സമുദായത്തിനായിരിക്കും. ക്രൈസ്തവർ അന്ധമായ രാഷ്ട്രീയ അടിമത്തങ്ങളുപേക്ഷിച്ച് ഐക്യത്തോടെ നിലനിന്നാൽ മാത്രമെ ഇവിടെ അതിജീവനം സാധ്യമാകൂ’ എന്നും ലഘുലേഖ പറയുന്നു. രാഷ്ട്രത്തിനും സമൂഹത്തിനും ഭീഷണിയായ ഇത്തരം അധിനിവേശ രാഷ്ട്രീയ പ്രവണതകൾക്കെതിരെ സധൈര്യം മുന്നോട്ടു വരണമെന്നും നിങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തണമെന്നും ലഘുലേഖ പറയുന്നു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ എൽഡിഎഫ്-യുഡിഎഫ് മുന്നണിയിലേയ്ക്ക് പ്രവർത്തകർ നുഴഞ്ഞ് കയറി. ഏറ്റവുമൊടുവിൽ വഖഫ് -മുനമ്പം വിഷയത്തിൽ ഇടതു വലതു മുന്നണികൾ വച്ചു പുലർത്തുന്ന നിലപാടുകൾ മാത്രം ശ്രദ്ധിച്ചാൽ മതി കേരളത്തിൻ്റെ പോക്ക് എങ്ങോട്ടെന്ന് മനസ്സിലാക്കാനെന്നും ലഘുലേഖയിൽ പറയുന്നുണ്ട്. വഖഫ് നിയമത്തിലെ ഭരണഘടനാവിരുദ്ധ വകുപ്പുകൾ എടുത്തുകളയാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിനെ എതിർക്കാൻ ഇരുമുന്നണികളിലെ എംപിമാർ ഒറ്റക്കെട്ടാണെന്ന് ലഘുലേഖയിൽ പറയുന്നുണ്ട്.

BJP communal leaflet in Chelakkara against political Islam