03
May 2023
Tue
03 May 2023 Tue

പ്രായപൂർത്തിയാവാത്ത മൂന്ന് സഹോദരങ്ങൾ ചേർന്ന് കൂട്ടുകാരനായ 12കാരനെ സൈക്കിൾചെയിൻ കഴുത്തിൽമുറുക്കി കൊന്നു. തല കല്ലിനിടിച്ച് തകർത്ത ശേഷം കുട്ടിയുടെ കഴുത്തും ഇവർ അറുത്തു. തുടർന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വീടിനു സമീപം ഉപേക്ഷിച്ചു. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചോരയിൽ മുങ്ങിയ കവർ കണ്ട് സമീപവാസിയായ സ്ത്രീ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കുട്ടികൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

16ഉം 14ഉം 11ഉം വയസ്സുള്ള സഹോദരങ്ങളാണ് കൊലപാതകം നടത്തിയത്. ആളൊഴിഞ്ഞ ഇടത്തേക്ക് 12കാരനെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് കുട്ടികൾ കൃത്യം നിർവഹിച്ചത്. പിടികൂടിയ മൂന്നു കൂട്ടികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം ദുർ​ഗുണപരിഹാരപാഠശാലയിൽ അയച്ചിരിക്കുകയാണ്.

കൊടുംകുറ്റവാളികളെപ്പോലെ അതിവിദ​ഗ്ധമായാണ് കുട്ടികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സൈക്കിൾ ചെയിൻ കഴുത്തിൽ മുറുക്കിയപ്പോൾ കുട്ടി വേദനകൊണ്ട് നിലവിളിച്ചു. ഈ സമയമാണ് വലിയ കല്ലെടുത്ത് തലയ്ക്കടിച്ചത്. തുടർന്ന് കശാപ്പ് കത്തി ഉപയോ​ഗിച്ച് കഴുത്തറുക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക