18
Mar 2023
Tue
18 Mar 2023 Tue

ലണ്ടന്‍: ബ്രിട്ടനിലെ ശതകോടീശ്വരനായ ആല്‍ഫി ബെസ്റ്റ് ജൂനിയര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ആല്‍ഫ്രഡ് വില്യം എന്നറിയപ്പെടുന്ന ആല്‍ഫി ബെസ്റ്റ് മൊബൈല്‍ ഹോം പാര്‍ക്ക് കമ്പനിയായ വൈല്‍ഡെക്രെസ്റ്റ് പാര്‍ക്കിന്റെ ചെയര്‍മാനാണ്. ഹോം പാര്‍ക്ക് മാഗ്നറ്റ് ആയ ആല്‍ഫ്രഡ് വില്ല്യം ബെസ്റ്റിന്റെ മകനാണ് ആല്‍ഫി ജൂനിയര്‍. ജീവിതത്തില്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും സമാധാനം തേടിയുള്ള യാത്ര എത്തിയത് ഇസ്‌ലാമില്‍ ആണെന്നും ആല്‍ഫി പറഞ്ഞു.
അല്ലാഹു ഒരാളെ നേര്‍മാര്‍ഗത്തിലാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അത് തടയാനാവില്ല. ഒരാളെ ദുര്‍മാര്‍ഗത്തിലാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അയാളെ രക്ഷിക്കാനും കഴിയില്ലെന്ന ഖുര്‍ആനിലെ വാചകം തന്റെ ചിത്രത്തിനൊപ്പം ആല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എപ്പോഴും സമാധാനം നല്‍കുന്ന ഒരു വസ്തുവിനായുള്ള അന്വേഷണത്തിലായിരുന്നു.ഒരിക്കല്‍ ഒരു സുഹൃത്ത് തന്റെ മാതാവിന്റെ കൂടെ പള്ളിയിലേക്ക് പോവുന്നത് കണ്ടു. അവര്‍ക്കൊപ്പം ഞാനും പോയി. പള്ളിയിലേക്ക് പ്രവേശിച്ച ആ നിമിഷം തനിക്ക് എന്തെന്നില്ലാത്ത ഒരു സമാധാനം അനുഭവപ്പെട്ടു. പിന്നീട് ഖൂര്‍ആന്റെ പരിഭാഷ വായിച്ചു.ആദ്യം ഒന്നും മനസ്സിലായില്ല. വീണ്ടും വീണ്ടും വായിച്ചു.ഖുര്‍ ആന്‍ എന്നോട് സംസാരിക്കുന്നത് പോലെ തോന്നി. ഖുര്‍ആന്‍ മാത്രമേ തനിക്ക് വഴികാണിക്കാനുള്ളൂ എന്ന് തോന്നി-ആല്‍ഫി ജൂനിയര്‍ പറഞ്ഞു.