27
Jul 2024
Fri
27 Jul 2024 Fri
Mogral Puthur Kallankai ward IUML SDPI

കാസര്‍കോഡ്: എസ്ഡിപിഐ അംഗത്തിന്റെ വിവാദ രാജിയിലൂടെ ഒഴിവ് വന്ന കാസര്‍കോഡ് ജില്ലിയലെ മൊഗ്രാല്‍ പൂത്തൂര്‍ പതിനാലാം വാര്‍ഡില്‍(കല്ലങ്കൈ) ഈ മാസം 30ന് ഉപതിരഞ്ഞെടുപ്പ്. (By-election on 30th in Kallangai, which was controversial due to resignation of SDPI member )  എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പത്മനാഭന്‍ കല്ലങ്കൈ ഇവിടെ നാമനിര്‍ദേശപത്രിക നല്‍കി. മുസ്ലിം ലീഗിലെ ധര്‍മ്മപാല്‍ ദാരില്ലത്ത് ആണ് പ്രധാന എതിര്‍ സ്ഥാനാര്‍ഥി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിം ലീഗിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 305 വോടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി ദീക്ഷിത് കല്ലങ്കൈ പിടിച്ചെടുത്തത്. തങ്ങളുടെ കോട്ടയിലുണ്ടായ ഈ അപ്രതീക്ഷിത തിരിച്ചടി മുസ്ലിം ലീഗിന് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വിജയിച്ചതിന് ശേഷം, വിവിധ കാരണങ്ങള്‍ പറഞ്ഞ് ദീക്ഷിതിനെ അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ട് ലീഗ് കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളുകയായിരുന്നു.
sdpi mogral puthur candidates

അതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14ന് സോഷ്യല്‍ മീഡിയ വഴി ദീക്ഷിതിന്റെ രാജിവാര്‍ത്ത പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ കണ്ടാണ് പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലും വിവരമറിയുന്നത്. പിന്നീട്, മലയാളം വായിക്കാനറിയാത്ത തന്നെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കബളിപ്പിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ട് ദീക്ഷിത് കല്ലങ്കൈ നേരിട്ട് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. എന്നാല്‍, എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്നാണ് ദീക്ഷിതിന്റെ രാജിയെന്നാണ് ലീഗിന്റെ അവകാശവാദം.
iuml mogral puthur

എസ്ഡിപിഐയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് കല്ലങ്കൈ വാര്‍ഡിലേതെന്ന് എസ്ഡിപിഐ മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് വാര്‍ഡിനെ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടവര്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം, കൈവിട്ട കല്ലങ്കൈ വാര്‍ഡ് ഇത്തവണ ഏത് വിധേനയും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗ്. പ്രധാന നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.

മൊഗ്രാല്‍ പൂത്തൂരിലെ മൂന്നാം വാര്‍ഡായ കോട്ടക്കുന്നിലും ഇത്തവണ എസ്ഡിപിഐ മല്‍സര രംഗത്തുണ്ട്. സഫ്ര ഷംസുവാണ് ഇവിടെ മല്‍സരിക്കുന്നത്. മുസ്ലിം ലീഗ് സ്വതന്ത്ര എന്‍ എസ് ഫാത്വിമത് അസ്മിനയാണ് പ്രധാന എതിരാളി. മുസ്ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പുഷ്പ മരിച്ചതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.