04
Aug 2024
Fri
04 Aug 2024 Fri
Cheating case mohan lal

കോഴിക്കോട്: നടന്‍ മോഹന്‍ ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സിനിമാ നിര്‍മാണത്തിന് പണം വാങ്ങി വഞ്ചിച്ചുവെന്ന കേസ് ഇന്ന് പരിഗണിക്കും.(Cheating Case against Mohanlal in court today)  കോഴിക്കോട് അഞ്ചാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിക്കു മുന്നിലാണ് ഇന്ന് കേസ് വരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍മാതാവും സംവിധായകനുമായ കെ.എ. ദേവരാജന്‍ നല്‍കിയ അപ്പീലാണ് വെള്ളിയാഴ്ച പരിഗണിക്കുക. ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഹാജരാകാനായി മാറ്റുകയായിരുന്നു.

തന്റെ പടത്തിനുവേണ്ടി എതിര്‍കക്ഷികള്‍ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാര്‍ച്ച് 29ന് കൈപ്പറ്റിയെന്നും തുടര്‍ന്ന് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. ‘സ്വപ്നമാളിക’ എന്ന പടവുമായി ബന്ധപ്പെട്ടാണ് കേസ്.

ALSO READ: ജയസൂര്യക്കെതിരെ കുരുക്ക് മുറുകി; ലൊക്കേഷനിൽ വച്ച് ലൈഗികമായി അതിക്രമിച്ചതിന് വീണ്ടൂം കേസ്

മോഹന്‍ ലാല്‍ ആദ്യമായി സിനിമക്കുവേണ്ടി കഥയെഴുതുന്നത് സ്വപ്നമാളികയിലാവുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പിന്നീട് എതിര്‍കക്ഷികള്‍ ഇക്കാര്യത്തില്‍ സഹകരിച്ചില്ലെന്നാണ് പരാതി.

ഹേമ കമ്മിറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നാണംകെട്ട് നില്‍ക്കവേയാണ് വഞ്ചനാ കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ മോഹന്‍ ലാല്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക