25
May 2025
Mon
25 May 2025 Mon
Nazakath Ahamed Sha

റായ്പൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനിടെ സ്വന്തം ജീവന്‍ പോലും പണയം വച്ച് സഞ്ചാരികളെ രക്ഷിച്ച ടൂറിസ്റ്റ് ഗൈഡിന് നന്ദ പറഞ്ഞ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. (Chhattisgarh CM thanks Nazakat Shah for saving BJP workers from terror attack) ബി.ജെ.പി നേതാക്കളുമടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷിച്ച നസകത്ത് അഹമ്മദ് ഷായെ ആണ് മുഖ്യമന്ത്രി പ്രശംസകള്‍ കൊണ്ട് മൂടിയത്. മുസ്‌ലിംകളെ കുറ്റപ്പെടുത്തരുതെന്നും ഏതാനും ചിലരുടെ പ്രവൃത്തിക്ക് എല്ലാവയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭീകരാക്രമണത്തിനിടെ താനടക്കമുള്ള വിനോദയാത്രക്കാരെ രക്ഷിച്ചത് കശ്മീരിലെ മുസ്ലിം സഹോദരനാണെന്ന് ചത്തീസ്ഗഢിലെ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാള്‍ നേരത്തെ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ യുവ നേതാക്കളായ അരവിന്ദ് എസ്. അഗര്‍വാള്‍, കുല്‍ദീപ് സ്ഥാപക്, ശിവാന്‍ഷ് ജെയിന്‍, ഹാപ്പി വാദ്ധ്വന്‍ എന്നിവരെയും കുടുംബങ്ങളെയുമാണ് ടൂറിസ്റ്റ് ഗൈഡും ഷാള്‍ കച്ചവടക്കാരനുമായ നസാകത്ത് അഹമ്മദ് ഷാ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചത്. നിങ്ങളുടെ ജീവന്‍ പണയം വെച്ച് ഞങ്ങളെ രക്ഷിച്ച നസാകത്ത് ഭായിയുടെ ഉപകാരത്തിന് ഞങ്ങള്‍ എന്താണ് പകരം നല്‍കേണ്ടതെന്ന് അരവിന്ദ് അഗര്‍വാള്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു.

ALSO READ: കോഴിക്കോട്ട് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതികളെ എത്തിച്ചു റൂമിൽ അടച്ചിട്ട് സെക്സ് വ്യാപാരം, മുറി തുറന്ന് യുവാവ് ടെറസിലേക്ക് പോയ സമയത്ത് രക്ഷപ്പെട്ട് 17 കാരി ഓടിപ്പോയത് പോലിസ് സ്റ്റേഷനിലേക്ക്

ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്‌ലിം സമൂഹത്തെ അന്യായമായി കുറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ആക്രമണകാരികളെയും അവരെ പിന്തുണച്ചതായി ആരോപിക്കപ്പെടുന്ന പാകിസ്താനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നസകത്ത് അഹമ്മദ് ഷാക്ക് നന്ദി പറഞ്ഞ് അദ്ദേഹം രക്ഷിച്ച മറ്റൊരു യാത്രക്കാരനും രംഗത്തുവന്നിരുന്നു. തന്റെ കുഞ്ഞിനെ എടുത്ത് 14 കിലോമീറ്ററോളം അപകടകരമായ കുന്നുകളിലൂടെ ഓടിയ താങ്കളെ എങ്ങനെ മറക്കുമെന്നും താങ്കളാണ് ഞങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്നും യാത്രയില്‍ ബി.ജെ.പി നേതാവ് അരവിന്ദ് അഗര്‍വാളിന്റെ കൂടെയുണ്ടായിരുന്നയാള്‍ പറഞ്ഞു.

Nazakath Ahamed Sha PAHALGAM

ചത്തീസ്ഗഢിലെ മനേന്ദ്രഗഡ്, ചിരിമിരി, ഭരത്പൂര്‍ ജില്ലിയില്‍ നിന്നുള്ള നാല് ദമ്പതികളും മൂന്ന് കുട്ടികളും അടങ്ങുന്ന സംഘത്തിന്റെ ഗൈഡായാണ് നസകത്ത് പ്രവര്‍ത്തിച്ചത്. ഭീകരാക്രമണത്തിനിടെ അക്രമികളില്‍ നിന്ന് തോക്ക് പിടിച്ചെടുത്ത് തിരിച്ചടിക്കാന്‍ ശ്രമിക്കവേ ഭീകരവാദികള്‍ കൊലപ്പെടുത്തിയ പഹല്‍ഗാമിലെ ടൂറിസ്റ്റ് ഗൈഡായ സയ്യിദ് ആദില്‍ ഹുസൈന്റെ ബന്ധു കൂടിയാണ് നസകത്ത് ഷാ.

ആക്രമണം നടക്കുന്നുവെന്ന് മനസിലായപ്പോള്‍ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നുവെന്ന് നസകത്ത് ഷാ പറഞ്ഞു. ദമ്പതികളെ ഉള്‍പ്പെടെ 11 പേരെയും താന്‍ സുരക്ഷിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.