15
Oct 2024
Tue
15 Oct 2024 Tue
osho rajaneesh free sex

ഇന്ത്യന്‍ ആള്‍ദൈവം ഓഷോ രജനീഷിന്റെ ആശ്രമങ്ങളില്‍ നടന്ന ഞെട്ടിക്കുന്ന ബാല പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍. (Children were made sex slaves in Osho’s ashrams; Some children were abused by up to 150 people) പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് നേരിട്ട ലൈംഗിക പീഡനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പൗരയായ പ്രേം സര്‍ഗമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂനെയില്‍ ഉള്‍പ്പെട്ടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശ്രമങ്ങളിലായി 12 വയസിനു മുന്‍പ് 50ലേറെ തവണ പീഡനത്തിനിരയായെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദി ടൈംസി’നു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയത്.

ലിവ് ഇന്‍ ലവ്(സ്നേഹത്തിലായി ജീവിക്കൂ) എന്ന ‘തത്വശാസ്ത്രം’ പരിചയപ്പെടുത്തി, ആശ്രമങ്ങളില്‍ പാപബോധങ്ങളൊന്നുമില്ലാതെ, സ്വതന്ത്രമായി സെക്സ് ചെയ്യാനുള്ള അന്തരീക്ഷമൊരുക്കുകയായിരുന്നു ഓഷോ. കുട്ടികളും സെക്സ് കാണണമെന്നും അതൊരു ലജ്ജിക്കേണ്ട കാര്യമല്ലെന്നുമാണു പറഞ്ഞു പഠിപ്പിച്ചിരുന്നത്.
osho ashram

പ്രേം സര്‍ഗത്തിന് ആറു വയസുള്ളപ്പോഴാണ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ ഐബിഎമ്മിലെ ജോലി ഉപേക്ഷിച്ച് അച്ഛന്‍ ഡേവനിലെ വീട് വിട്ടിറങ്ങുന്നത്. ആത്മീയമായാന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ പൂനെയിലേക്കായിരുന്നു ആ യാത്ര. ഒരു വര്‍ഷത്തിനകം സര്‍ഗത്തെയും അമ്മയെയും കൂടെ അച്ഛന്‍ ഇന്ത്യയിലെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. ആറാം വയസിലാണ് കാഷായ വസ്ത്രം ധരിച്ച് സര്‍ഗം ‘ഓഷോ സന്യാസിനി’ ആയത്.

150 പേര്‍ വരെ ലൈംഗികമായി ഉപയോഗിച്ചു

കുറച്ചുനാള്‍ കഴിഞ്ഞ് മാതാപിതാക്കളില്‍നിന്നു മാറ്റി കുട്ടികളുടെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ പഠനമോ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.
പ്രായപൂര്‍ത്തിയാകാത്ത ആ പ്രായത്തില്‍ കാണുന്നതെല്ലാം സെക്സ് ആയിരുന്നു.

ആശ്രമത്തിലെ ഓരോ കൂടാരങ്ങളിലും രാവെന്നോ പകലെന്നോ ഇല്ലാതെ ആണും പെണ്ണും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു. രാത്രി കുട്ടികള്‍ കിടന്നുറങ്ങുമ്പോള്‍ അതേ ബെഡില്‍ ആരെങ്കിലും വന്ന് സെക്സിലേര്‍പ്പെടുന്നുണ്ടാകും. ഇതോടൊപ്പം സെക്സുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളുമായിരുന്നു എങ്ങും.

free sex

ഏഴാം വയസില്‍ തന്നെ മുതിര്‍ന്നൊരു പുരുഷന്‍ സര്‍ഗത്തെ ലൈംഗികമായി ഉപയോഗിച്ചു. മിഠായി നല്‍കി പ്രലോഭിപ്പിച്ചായിരുന്നു ഇത്. 16 വയസ് പിന്നിടുമ്പോഴാണ് അന്നു സംഭവിച്ചതെന്തായിരുന്നുവെന്ന് മനസിലാകുന്നത്.

അന്നു മുതല്‍ 11 വയസു വരെ ആശ്രമത്തിലെ കാവല്‍ക്കാര്‍ പലതരത്തിലുള്ള ലൈംഗികവൃത്തികള്‍ക്കായി അവളെയും ഒപ്പമുണ്ടായിരുന്ന കുട്ടികളെയും ഉപയോഗിച്ചു. പല പുരുഷന്മാരുമായും സെക്സിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇതെല്ലാം ഇന്ത്യയിലെ ആശ്രമത്തിലായിരുന്നു സംഭവിച്ചത്.

11-ാം വയസില്‍ ഇംഗ്ലണ്ടിലെ സഫോക്കിലുള്ള മെദിന ആശ്രമത്തിലേക്ക് സര്‍ഗത്തെ കൊണ്ടുപോയി. അവിടെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ക്കാനാണെന്നാണു പറഞ്ഞത്. മാതാപിതാക്കളോ, ഇന്ത്യയിലെ ആശ്രമത്തില്‍ പരിചയപ്പെട്ട കുട്ടികളോ ഒന്നുമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ നേരിട്ട ലൈംഗികചൂഷണം അവിടെയും മുടക്കമില്ലാതെ തുടര്‍ന്നു.

ഇവിടെ ആറു മാസം കഴിഞ്ഞ് യുഎസിലെ ഒറിഗോണിലുള്ള ആശ്രമത്തിലെത്തി. അവിടെ അമ്മയുണ്ടായിരുന്നു. സഫോക്കിലെ ആശ്രമം അധികൃതരോട് കരഞ്ഞു കാലുപിടിച്ചാണ് അവിടേക്ക് അയയ്ക്കുന്നത്. ഇവിടെ വച്ചാണ് മുതിര്‍ന്നവരുമായി സെക്സിലേര്‍പ്പെടാന്‍ സര്‍ഗത്തിനു ‘പരിശീലനം’ ലഭിക്കുന്നത്.

sex slave

അവിടെ വെറും മൂന്നു വര്‍ഷത്തിനിടെ 50 തവണ ലൈംഗിക പീഡനത്തിനിരയായി. ലൈംഗിക അടിമയെ പോലെയായിരുന്നു പെരുമാറിയിരുന്നത്. ആ സമയത്തിനകം അന്‍പതോളം പുരുഷന്മാര്‍ അവളുടെ ശരീരത്തില്‍ കയറിയിറങ്ങി. ഒറിഗോണ്‍ ആശ്രമത്തില്‍ 70ഉം 150ഉം പേര്‍ പീഡനത്തിനിരയാക്കിയ കുട്ടികളുണ്ടായിരുന്നുവെന്ന് സര്‍ഗം വെളിപ്പെടുത്തുന്നു.

കുഞ്ഞുങ്ങളെ കോണ്ടം ഉപയോഗിക്കാന്‍ പഠിപ്പിച്ചു

സര്‍ഗത്തെ പോലെ നിരവധി കുഞ്ഞുങ്ങള്‍ ഓഷോ ആശ്രമങ്ങളില്‍ ക്രൂരമായ ലൈംഗികപീഡനത്തിനും വൈകൃതങ്ങള്‍ക്കും ഇരയായിരുന്നു. ഇതിനുമുന്‍പും ഓഷോ ആശ്രമങ്ങളിലെ ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്തുവരികയും അമേരിക്കയില്‍ ഉള്‍പ്പെടെ വലിയ അന്വേഷണ കോലാഹലങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇടയാക്കുകയും ചെയ്തിട്ടുണ്ട്. രജനീഷിനെ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതും ഇതിന്റെ തുടര്‍ച്ചയായായിരുന്നു. എന്നാല്‍, കുട്ടികള്‍ നേരിട്ട പീഡനപരമ്പരകളുടെ വിവരങ്ങള്‍ അടുത്തിടെയാണു പുറംലോകം അറിയുന്നത്.

പ്രേം സര്‍ഗത്തിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ മരോസ്ജ പെരിസോണിയസ് സംവിധായനം ചെയ്ത ‘ചില്‍ഡ്രന്‍ ഓഫ് ദി കള്‍ട്ട്’ എന്ന ഡോക്യുമെന്ററി ആ ക്രൂരതകളിലേക്കാണ് കാമറ തിരിക്കുന്നത്. നിരവധി അതിജീവിതകളാണ് ഓഷോ ആശ്രമങ്ങളില്‍ തങ്ങള്‍ നേരിട്ട പീഡനകഥകള്‍ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നത്.

കുഞ്ഞായിരിക്കെ മുതിര്‍ന്ന സ്ത്രീകളുടെ പീഡനത്തിനിരയായ പുരുഷന്മാരുമുണ്ട് അക്കൂട്ടത്തില്‍. ആംസ്റ്റര്‍ഡാമിലെ ആശ്രമത്തിലാണ് പെരിസോണിയസ് ലൈംഗിക ചൂഷണങ്ങള്‍ക്കിരയായത്; 13-ാം വസയില്‍. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അവരെ അന്നു പീഡനത്തിരയാക്കിയത്.

2021ല്‍ ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറ്റവാളികളുടെ പേരുപറഞ്ഞ് അവര്‍ ആദ്യമായി പരസ്യ വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇതിനു പിന്നാലെ തങ്ങളും നേരിട്ട സമാനമായ അനുഭവങ്ങള്‍ പറഞ്ഞ് വലിയൊരു കൂട്ടം പുറത്തുവന്നു.

ഓഷോ കേന്ദ്രങ്ങളില്‍ എങ്ങും സെക്സ് ആയിരുന്നുവെന്നാണ് പെരിസോണിയസ് പറയുന്നത്. ഒരു അതിരുമില്ലാത്തൊരു ലോകമായിരുന്നു അത്. ഗര്‍ഭനിരോധന ഉറകള്‍ കാണാമായിരുന്നു എല്ലായിടത്തും. ഓരോ കുട്ടിക്കും ഗര്‍ഭനിരോധന ഉറകളും ഗ്ലൗവുകളും അടങ്ങിയ കപ്ബോര്‍ഡ് തന്നെയുണ്ടായിരുന്നു. എയിഡ്സ് സാധ്യതകള്‍ പറഞ്ഞു പെടിപ്പിച്ച്, കോണ്ടവും ഗ്ലൗവും ഉപയോഗിച്ചു മാത്രമേ സെക്സ് പാടുള്ളൂവെന്നു കുട്ടികളെ പഠിപ്പിച്ചിരുന്നുവത്രെ.