സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷം; വിഡി സതീശന്‍ ഒന്നാംപ്രതി, കണ്ടാലറിയുന്ന 300ലധികം പേര്‍ക്കെതിരെയും കേസ്
|
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. ഷാഫി പറമ്പില്‍, എം. വിന്‍സന്റ് എം.എല്‍.എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേ പോലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റുചെയ്തു. കണ്ടാലറിയാവുന്ന 300 ആളുകളുടെപേരിലും കേസുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്ത ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച സെക്രട്ടേറിയറ്റിനും ഡി.സി.സി. ഓഫീസിനും മുന്നില്‍നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് ബസുകളും പിങ്ക്‌പോലീസിന്റെ ഒരു കാറും തകര്‍ത്തവയില്‍പ്പെടുന്നു. പൂജപ്പുര സി.ഐ. റോജ, കന്റോന്‍മെന്റ് എസ്.ഐ. ദില്‍ജിത്ത് തുടങ്ങി എട്ടു പോലീസുകാര്‍ക്കാണ് എല്ലിന് ഒടിവുള്‍പ്പെടെ സാരമായി പരിക്കേറ്റത്.
ബുധനാഴ്ച സെക്രട്ടേറിയറ്റിനും ഡിസിസി. ഓഫീസിനും മുന്നില്‍നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് ബസുകളും പിങ്ക്‌പോലീസിന്റെ ഒരു കാറും തകര്‍ത്തവയില്‍പ്പെടുന്നു. പൂജപ്പുര സിഐ റോജ, കന്റോന്‍മെന്റ് എസ്‌ഐ. ദില്‍ജിത്ത് തുടങ്ങി എട്ടു പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. സെക്രട്ടേറിയറ്റിന് പുറമെ 564 പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെ പരിഹസിച്ച് വി ഡി സതീശന്‍ രംഗത്തുവന്നിരുന്നു. ഞാന്‍ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.





