26
Sep 2024
Mon
26 Sep 2024 Mon
PV Anwar MLA

മലപ്പുറം: പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമെതിരേ പരസ്യ വെല്ലുവിളി ഉയര്‍ത്തിയ പി.വി അന്‍വര്‍ എംഎല്‍എയെ കുടുക്കാന്‍ സിപിഎം. കക്കാടംപൊയിലില്‍ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പിവിആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് റീ ടെന്‍ഡര്‍ വിളിച്ചു. സിപിഎം ആണ് കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാനാണ് ടെന്‍ഡര്‍. അടിയന്തര യോഗം ചേര്‍ന്നാണ് പഞ്ചായത്ത് തീരുമാനമെടുത്തത്. തടയണ പൊളിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ട് രണ്ടു മാസം കഴിഞ്ഞതിനു ശേഷമാണ് പഞ്ചായത്തിന്റെ നടപടി.

ALSO READ: ഹൗസ് ബോട്ടില്‍ തര്‍ക്കത്തിനിടെ കായലില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

തടയണ പൊളിക്കാന്‍ എട്ട് മാസം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍, പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു.

അതിനിടെ മാമി തിരോധാനക്കേല്‍ നടപടി ആവശ്യപ്പെട്ട് ഇന്ന് കോഴിക്കോട്ട് നടക്കുന്ന പൊതു സമ്മേളനത്തില്‍ അന്‍വര്‍ പങ്കെടുക്കും. മാമി തിരോധാന ആക്ഷന്‍ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകര്‍.

വൈകിട്ട് 6.30 ന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മാമിയുടെ മകളും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. എഡിജിപി എം.ആര്‍ അജിത്കുമാറിന് ബന്ധമുണ്ടെന്ന പി വി അന്‍വറിന്റെ ആരോപണഞ്ഞെ തുടര്‍ന്നാണ് മാമി കേസ് വീണ്ടും സജീവമായത്.

സിപിഎമ്മുമായി അകന്ന ശേഷം അന്‍വര്‍ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു.