23
Aug 2022
Mon
23 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂർ: പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദിന് കേരള പ്രവാസി സംഘം ‘പ്രവാസി പ്രതിഭാ പുരസ്‌കാരം’ നൽകി ആദരിച്ചു. തൃശ്ശൂരിൽ നടന്ന കേരള പ്രവാസി സംഘത്തിൻറെ ആറാം സംസ്ഥാന സമ്മേളനത്തിൽ സി പി എം നേതാവും മുൻ രാജ്യസഭാംഗവുമായ എ. വിജയരാഘവനാണ് അവാർഡ് സമ്മാനിച്ചത്. 

 

മികച്ച വ്യവസായ സംരംഭകൻ എന്നതിലുപരി പ്രവാസലോകത്തും നാട്ടിലും സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടുകയും അതിന് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ഡോ. സിദ്ദീക്ക് അഹമ്മദ് പ്രവാസി സംഘടനകൾക്ക് എന്നും പിൻബലമേകിയതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സമീപകാലത്ത് പ്രവാസി ഭാരതീയ സമ്മാൻ നൽകി കേന്ദ്ര സർക്കാർ ആദരിച്ചത് കൂടാതെ അദ്ദേഹത്തിന്റെ നിരവധി പ്രവർത്തനങ്ങൾ ഒട്ടേറെ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

 

കേരള പ്രവാസി സംഘം സമകാലീന പ്രവാസി വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകളെ ഡോ. സിദ്ദീഖ് അഹമ്മദ് തൻറെ മറുപടി പ്രസംഗത്തിൽ അഭിനന്ദിച്ചു. കെ.വി അബ്ദുൽ ഖാദർ (എം എൽ എ), പി ടി കുഞ്ഞുമുഹമ്മദ് (മുൻ എം എൽ എ), എം എം വർഗ്ഗീസ്, ഗഫൂർ പി ലില്ലീസ് എന്നിവർ സംസാരിച്ചു.