
ദുബയ്: വാഹനമോടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഡ്രൈവിംഗിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ വിളക്ക് കാലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
![]() |
|
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി ദുബയിലുള്ള ഹനീഫ ഒരു അറബ് വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മിർദിഫ് എച്ച്.എം.എസ് ഹോസ്പിറ്റലിലുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോവും.
ഭാര്യയും രണ്ടു മക്കളുമുണ്ട്.