കോഴിക്കോട് പാളയത്ത് നാടിനെ നടുക്കിയ കൊലപാതകം. യുവാവിനെ കിടപ്പ് മുറിക്കകത്ത് പുലര്‍ച്ചെ രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
|
ആയുധം ഉപയോഗിച്ച് അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും എന്ത് ആയുധമാണ് ഉപയോഗിച്ചത് എന്ന് വ്യക്തമല്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ എപി ഷൗക്കത്തലി പറഞ്ഞു. ലഹരി മാഫിയയുടെ പ്രവര്‍ത്തനം അടക്കം പല പ്രശ്‌നങ്ങളും പ്രദേശത്തുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ലഹരി സംഘത്തെ ചോദ്യം ചെയ്തതിലുള്ള പ്രതികാരമാവാമെന്ന കുടുംബത്തിന്റെ സംശയം പരിശോധിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. നഗരമധ്യത്തില്‍ നടന്ന കൊലപാതകം നാടിനെ ഞെട്ടിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പാളയം സ്വദേശിയായ ബിജുവിന്റെ മൃതദേഹം ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്.
ALSO READER: നഗ്നയായി ക്ഷേത്രത്തില്‍ കയറി; വിഗ്രഹമെടുത്ത ശേഷം കുളത്തില്‍ ചാടി; ടെക്കി യുവതിയുടെ മരണത്തില്‍ അമ്പരന്ന് പോലീസ്
മരണത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് സംശയിക്കുന്നതായി മാതാവ് ബേബി പറഞ്ഞിരുന്നു. പ്രദേശത്ത് പലപ്പോഴും എത്താറുള്ള അപരചിതരെ ബേബി ചോദ്യം ചെയ്യാറുണ്ടായിരുന്നു. ഇങ്ങിനെ രാത്രി ആരെയെങ്കിലും കാണുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ അക്രമമാകാമെന്നാണ് മാതാവിന്റെ സംശയം. രാവിലെ പശുവിനെ കറക്കാനുള്ള സൗകര്യത്തിന് തൊഴുത്തിനോട് അടുത്തുള്ള മുറിയിലാണ് ബേബി കിടന്നിരുന്നത്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മാതാവാണ് ആദ്യം സംഭവം കണ്ടത്. തല പൊട്ടി ചോര വാര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ ഏറെ നേരം ബിജുവിനെ വിളിച്ചിട്ടും വിളി കേള്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ബിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് മാതാവ് പറഞ്ഞു.
Kozhikode Palayam youth death confirmed as murder by police



