05
Jun 2026
Fri
05 Jun 2026 Fri
cmrl exalogic

സിഎആര്‍എലിനെതിരായ ഇഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സിംഗിള്‍ ബെഞ്ച് വിധി ശരിവച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. സിഎആര്‍എല്‍-എക്‌സാ ലോജിക് ഇടപാടില്‍ ഇഡി നടത്തുന്നത് അധികാര പരിധി ലംഘിച്ച അന്വേഷമാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമ്പനി എംഡി ശശിധരന്‍ കര്‍ത്തയും അഞ്ച് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേന്ദ്ര ഏജന്‍സി അന്വേഷണം, മൗലിക അവകാശങ്ങളുടെ ലംഘനമെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇതിനിടെ, കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഇഡി മേധാവി രാഹുല്‍ നവീന്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

രാഹുല്‍ നവീന്‍ വിളിച്ച നിര്‍ണായക യോഗം രാവിലെ 11ന് കൊച്ചിയില്‍ നടക്കും. വീണ അടക്കമുള്ളവര്‍ക്കെതിരായ തുടര്‍നീക്കം ഇന്ന് തീരുമാനിക്കും. വീണയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചര്‍ച്ച നടക്കും. മാസപ്പടി കേസിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. അഭിഭാഷക സംഘത്തെയും ഹൈക്കോടതിയിലെ എ.എസ് ജി, അടക്കമുള്ളവരെയും ഡയറക്ടറുടെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

veena vijayan shashidharan kartha

കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.എം.ആര്‍.എല്‍ കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന് സേവനങ്ങള്‍ നല്‍കാതെ 1.72 കോടി രൂപ നല്‍കിയെന്നതാണ് കേസിലെ പ്രധാന ആരോപണം. ഹൈക്കോടതി വിധിക്കും റെയ്ഡിനും പിന്നാലെ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി വീണ്ടും സമന്‍സ് അയക്കാനൊരുങ്ങുന്നതിനിടെയാണ് അടിയന്തര ഇടപെടല്‍ തേടി കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.