26
Sep 2024
Sun
26 Sep 2024 Sun
elephant which fell injured in a clash with the chakkara komban

ശാന്തന്‍പാറ: ചിന്നക്കനാല്‍ വനമേഖലയില്‍ കാട്ടാനകള്‍ തമ്മിലുള്ള ആക്രമണത്തില്‍ പരിക്കേറ്റ മുറിവാലന്‍ മുറിവാലന്‍ കൊമ്പന്‍ എന്ന കൊമ്പനാന ചരിഞ്ഞു. ചക്കക്കൊമ്പനുമായാണ് മുറിവാലന്‍ കൊമ്പു കോര്‍ത്തത്. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുകയായിരുന്നു മുറിവാലന്‍. വനം വകുപ്പ് അധികൃതര്‍ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോടു ചേര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിന്നക്കനാല്‍, പൂപ്പാറ, ശാന്‍പാറ മേഖലകളില്‍ നാശം വിതയ്ക്കുന്ന കാട്ടാനകളാണ് ചക്കക്കൊമ്പനും മുറിവാലന്‍ കൊമ്പനും. കഴിഞ്ഞ ദിവസമാണ് കാട്ടാനകള്‍ പരസ്പരം ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ മുറിവാലന് ഗുരുതരമായി പരിക്കേറ്റിരുന്നു. 21ന് ചിന്നക്കനാലിന് സമിപം സിങ്ക്കണ്ടം ചെമ്പകതൊഴുകുടിക്ക് സമീപം വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. അണുബാധയുണ്ടായി, ഇടതുകാലിന് ചലനശേഷിയും നഷ്ടമാവുകയുണ്ടായി. വീണുപോയ ആനയെ വനപാലകര്‍ കയറുകെട്ടിവലിച്ചാണ് താല്‍ക്കാലിക ചികിത്സാകേന്ദ്രത്തിലെത്തിച്ചിരുന്നത്.

ശനിയാഴ്ച പുലര്‍ച്ചയോടെ ചിന്നക്കനാല്‍ വലക്കിനു സമീപത്തുള്ള 60 ഏക്കര്‍ ചോലയിലാണ് ആനയെ പരിക്കേറ്റു വീണ നിലയില്‍ കണ്ടെത്തിയത്. ആനയുടെ ദേഹത്ത് 15 കുത്തുകള്‍ ആണ് ഏറ്റത്. പിന്‍ഭാഗത്തും കാലിനുമേറ്റ പരിക്ക് ഗുരുതരമായിരുന്നു.

21നും ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇടത്തെ കാലിനേറ്റ പരിക്കിനെ തുടര്‍ന്നു മുറിവാലന്‍ നടക്കാന്‍ ബുദ്ധിമുട്ടിയതോടെയാണ് വനം വകുപ്പ് ആനയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.

ആനകള്‍ തമ്മില്‍ പിന്നീടും ഏറ്റുമുട്ടിയിരിക്കാമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകല്‍ ചിന്നക്കനാല്‍ ഭാഗത്ത് മറിവാലനെ നാട്ടുകാര്‍ കണ്ടിരുന്നു. ആ സമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശ നിലയിലായ ആന ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വീണത്. ചക്കക്കൊമ്പന്‍ ചിന്നക്കനാല്‍ മേഖലയില്‍ തുടരുകയാണ്.

elephant which fell injured in a clash with the chakkara komban