05
Apr 2024
Wed
05 Apr 2024 Wed
engineering student drown to death just after his father dies

തൊടുപുഴ: പിതാവ് മരിച്ച് ഒന്നരമാസം പിന്നിടവെ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെയും ബിന്‍സിയുടെയും മകന്‍ ക്രിസ്പിനാണ്(22) മരിച്ചത്. സമീപം അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ക്രിസ്പിന്‍. ചൊവ്വ രാത്രി ഏഴോടെയായിരുന്നു അപകടം.(engineering student drown to death just after his father dies )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുങ്ങിപ്പോയ ക്രിസ്പിനു വേണ്ടിയുള്ള തിരച്ചിലില്‍ കടവില്‍ നിന്ന് 100 മീറ്ററോളം താഴെ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു. ട്രിച്ചിയിലാണ് ക്രിസ്പിന്‍ എന്‍ജിനീയിറിങ് പഠിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക