തിരുവനന്തപുരം: കേരളത്തില്‍ നഗരങ്ങളില്‍ രണ്ടു സെന്റ് വരെ മാത്രമുള്ള ഭൂമിയില്‍ നിര്‍മ്മിക്കുന്ന ചെറിയ വീടുകള്‍ക്ക് കെട്ടിടനിര്‍മാണചട്ടങ്ങളില്‍ ഇതുപ്രകാരം ഇളവ്. കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ നിര്‍മിക്കുന്ന 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുന്നില്‍ 3 മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍, ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് (വഴിയുടെ അതിര്‍ത്തിയില്‍ നിന്നും വിടേണ്ട ഭൂമിയുടെ അളവ്) ഒരു മീറ്റര്‍ ആയി കുറച്ചു. ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് അറിയിച്ചത്.
|
താമസ ആവശ്യത്തിന് അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി ഈ ഇളവ് ലഭിക്കുക. മൂന്നു മീറ്റര്‍ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണ് പുതിയ ഇളവ് ബാധകമാകുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അദാലത്തില്‍ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും മണിയമ്മയുടേയും പരാതി തീര്‍പ്പാക്കിയാണ് സുപ്രധാന നിര്‍ദേശം മന്ത്രി നല്‍കിയത്.
കെഎംബിആര്‍ 2019 റൂള്‍ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നല്‍കാനാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ വലിയ പ്ലോട്ടുകള്‍ക്ക് രണ്ടു മീറ്ററും മൂന്നു സെന്റില്‍ താഴെയുള്ള പ്ലോട്ടുകള്‍ക്ക് 1.8 മീറ്ററും ആയിരുന്നു റോഡില്‍ നിന്നും വിടേണ്ടിയിരുന്നത്. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളില്‍ താമസത്തിനായി ചെറിയ വീട് നിര്‍മ്മിച്ച് ഇനിയും വീട് നമ്പര്‍ ലഭിക്കാത്തവര്‍ക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.
In Kerala, small houses built on land of up to two cents in urban areas are exempted from building regulations. The Corporation has reduced the front yard set back (amount of land to be set back from the road boundary) to one meter if the house up to 100 square meters constructed within the municipal limits has a road of up to 3 meters in front.





