26
Apr 2024
Fri
26 Apr 2024 Fri
kannur blast cpm worker died

കണ്ണൂര്‍: പാനൂര്‍ പുത്തൂര്‍ മുളിയാത്തോട്ടില്‍ ബോംബ് സ്‌ഫോടനത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പാനൂര്‍ മുളിയത്തോട് സ്വദേശി ഷെറിന്‍ കാട്ടിന്റിവിടയാണ് മരിച്ചത്. 2 പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണു വിവരം. കോഴിക്കോട് മിംസിലും പരിയാരം മെഡി.കോളജ് ആശുപത്രിയിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ വിനീഷ് വലിയ പറമ്പത്തിന്റെ കൈകള്‍ തകര്‍ന്നിട്ടുണ്ട്. (explosion-during-bomb-making-in-panur-one-died )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോംബ് നിരമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവര്‍ത്തകരാണ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. ഷെറിനും വിനീഷിനുമെതിരേ നേരത്തേ നിരവധി കേസുകളുണ്ട്.

രാവിലെ സ്‌ഫോടനത്തിനു പിന്നാലെ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പൊലീസ് ബന്തവസ് ഭേദിച്ച് അകത്തു കയറി. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

എന്നാല്‍, പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പരുക്കേറ്റവര്‍ക്കു സിപിഎമ്മുമായി ബന്ധമില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി നേരത്തേ മാറ്റി നിര്‍ത്തിയവരാണ് ഇവരെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞദിവസം തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് 17കാരന്റെ കൈപ്പത്തികള്‍ നഷ്ടമായിരുന്നു. സംഘത്തിലെ മറ്റംഗങ്ങളായ അനിജിത്ത്, അഖിലേഷ്, കിരണ്‍ എന്നിവരുടെ കൈപ്പത്തികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.