26
Jun 2024
Mon
26 Jun 2024 Mon

തിരുവനന്തപുരം: ഞങ്ങള്‍ പോവുകയാണെന്ന് ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ച് നെയ്യാറ്റിന്‍കരയില്‍ മൂന്നംഗ കുടുംബം ജീവനൊടുക്കി. നെയ്യാറ്റിന്‍കരയിലെ തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52), ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഞങ്ങള്‍ കുടുംബസമേതം ജീവനൊടുക്കാന്‍ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തുകയായിരുന്നു. എന്തോ ദ്രാവകം കുപ്പിയില്‍നിന്ന് കുടിച്ചു കസേരയില്‍ ഇരിക്കുന്ന മണിലാലിനെയാണ് ആദ്യം കണ്ടത്. വീടിനകത്തു കയറി നോക്കിയപ്പോള്‍ സ്മിതയെയും അഭിലാലിനെയും അവശനിലയിലും കണ്ടെത്തി. ഉടന്‍ തന്നെ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ കടത്തിന് പലിശ നല്‍കാന്‍ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തികമായി തകര്‍ന്നതിനാല്‍ മരിക്കുന്നുവെന്നാണ് കുറിപ്പിലെഴിതിയിട്ടുള്ളത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.