08
Mar 2023
Thu
08 Mar 2023 Thu

തൃശ്ശൂർ: മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്. വെട്ടേറ്റ അമ്മ നജ്മക്ക് ഗുരുതരമായി പരിക്കുണ്ട്. ആക്രമണം നടത്തിയ അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അസം സ്വദേശിയാണ് ഇവർ. സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.