28
Nov 2025
Wed
28 Nov 2025 Wed
vehicle fitness test

fitness tariff rate രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ ഭേദഗതി പ്രകാരമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ പ്രകാരം, ഉയര്‍ന്ന ഫിറ്റ്‌നസ്-ടെസ്റ്റ് ഫീസിനുള്ള പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി മാറ്റി. 10-15 വയസ്സ്, 15-20 വയസ്സ്, 20 വര്‍ഷത്തില്‍ കൂടുതല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ അവതരിപ്പിരിക്കുന്നത്. വാഹനം പഴകുമ്പോള്‍ ഓരോ വിഭാഗത്തിനും ഇപ്പോള്‍ ഉയര്‍ന്ന ഫീസ് ഈടാക്കും.

ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കാണ് കൂട്ടത്തില്‍ ഏറ്റവും വലിയ വര്‍ധന. 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രക്ക് അല്ലെങ്കില്‍ ബസിന് ഇനി മുതല്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് 25,000 രൂപയാണ് നല്‍കേണ്ടത്. നേരത്തെ ഇത് 2,500 രൂപ ആയിരുന്നു. ഇതേ പഴക്കം ചെന്ന മീഡിയം കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്ക് 1800 രൂപയുടെ സ്ഥാനത്ത് 20000 രൂപ നല്‍കണമെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15000 രൂപയാണ് റീ ടെസ്റ്റിനായി മുടക്കേണ്ടത്.

ALSO READ: ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് കടിച്ചെടുത്ത് മുന്‍ കാമുകി

ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഗുഡ്സ്/പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്കും കാലാധിഷ്ഠിത സ്ലാബുകള്‍ ബാധകമാണ്. വാഹനം ഉപയോഗിക്കുന്നതിന്റെ വര്‍ഷം കൂടുമ്പോള്‍ ഓരോ വിഭാഗത്തിനും ഉയര്‍ന്ന ഫീസ് ഈടാക്കും.

20 വര്‍ഷത്തില്‍ കൂടുതലുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ 15,000 രൂപയാണ് നല്‍കേണ്ടത്. മുച്ചക്ര വാഹനങ്ങള്‍ക്ക് 7,000 രൂപയാണ് നിരക്ക്. 20 വര്‍ഷത്തിലധികം പഴക്കമുള്ള ടു വീലറുകള്‍ക്ക് 600 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്തു. 15 വര്‍ഷത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്കും ഉയര്‍ന്ന ഫീസ് ഈടാക്കും. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 600 രൂപയും മീഡിയം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയുമാണ് നല്‍കേണ്ടത്.

പുതുക്കിയ നിരക്കിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പഴയ വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ്. ഇത്രയും ഭീമമായ തുക മുടക്കി വാഹനങ്ങള്‍ റീടെസ്റ്റ് ചെയ്യാന്‍ സാധിക്കാത്തവര്‍ സ്‌ക്രാപ്പ് ചെയ്യാന്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ സ്വന്തം ജീവന് തുല്യം സ്‌നേഹിക്കുന്ന വാഹനങ്ങളെ അങ്ങനെ പൊളിക്കാന്‍ വിട്ടു നല്‍കുമോന്ന് കണ്ടറിയണം.

ആര്‍സി പുതുക്കേണ്ടത് എങ്ങിനെ?
ഒറിജിനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 25 (പൂരിപ്പിച്ച് ഒപ്പിട്ടത്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് നികുതി അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവയെല്ലാം ആര്‍സി പുതുക്കാന്‍ ഹാജരാക്കണം.

ഇതിനായി വാഹന ആര്‍സി ഓണ്‍ലൈനായി പുതുക്കുന്നതിനായി പരിവാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യം ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് (Vehicle-Related Services) തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് ‘പ്രൊസീഡ്’ ക്ലിക്ക് ചെയ്യുക.

അതിന് ശേഷം തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്ട്രേഷന്‍ തെരഞ്ഞെടുക്കുക. ശേഷം രജിസ്ട്രേഷന്‍ നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ‘വെരിെൈഫ ഡീറ്റെയില്‍സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈനായിട്ടല്ലാതെ ഓഫ്ലൈനായും വാഹനത്തിന്റെ ആര്‍സി പുതുക്കാന്‍ മാര്‍ഗമുണ്ട്.

റിന്യൂവലിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടക്കുക. ശേഷം വാഹനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാന്‍ ഒരു ആര്‍ടിഒക്ക് മുന്നില്‍ ഫിസിക്കല്‍ ഇന്‍സ്പെക്ഷന് ഹാജരാക്കണം. പരിശോധന നടത്തി കഴിഞ്ഞാല്‍ ആര്‍ടിഒ അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പുതിയ ആര്‍സി ഇഷ്യൂ ചെയ്യും. നിലവില്‍ കേരളത്തില്‍ ആര്‍സി, ലൈസന്‍സ് എന്നിവ ഇഷ്യൂ ചെയ്യുന്നതിന് കാലതാമസം നേരിടുന്നുണ്ട്.