26
May 2024
Mon
26 May 2024 Mon
Alfaham manthi food poison thrissur

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി. ഹോട്ടലില്‍ നിന്ന് കുഴിമന്തി വാങ്ങി കഴിച്ച് കുട്ടികളടക്കം ഉള്ളവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. പനിയും വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ചാണ് മിക്കവരും ആശുപത്രിയിലെത്തിയത്.  (Food poison in Thrissur after eating kuzhimanthi)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം സെന്ററിന് വടക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നാണ് ഇവര്‍ അല്‍ഫാം കുഴിമന്തി വാങ്ങി കഴിച്ചത്. കൂടുതല്‍ പേരും പാര്‍സല്‍ വാങ്ങി കൊണ്ടു പോയവരാണെന്ന് പറയുന്നു. ഭക്ഷണം കഴിച്ചവരില്‍ മിക്കവര്‍ക്കും അര്‍ദ്ധരാത്രിയോടെയാണ് അസ്വസ്ഥതയുണ്ടായത്.

പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം, ഇരിങ്ങാലകുട, കൊടുങ്ങല്ലൂര്‍, പുതിയകാവ്, വലപ്പാട്, എന്നിവടങ്ങളിലെ വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികില്‍സ തേടിയത്. കുഴിമന്തിയോടൊപ്പം നല്‍കിയ മയോണൈസാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആന്‍ഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു.