|
കല്‍പ്പറ്റ: വയനാട്ടില്‍ മസാജിനിടെ വിദേശവനിതയെ പീഡിപ്പിച്ച റിസോര്‍ട്ട് ജീവനക്കാരന്‍ പിടിയില്‍. തിരുനെല്ലി റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയെ പീഡിപ്പിച്ച തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ എം മോവിന്‍ ആണ് (29) പിടിയിലായത്. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ഒളിവിലായിരുന്ന ഇയാളെ അറസ്റ്റുചെയ്തത്.
നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എഡിജിപിക്ക് ഇമെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്. നെതര്‍ലന്‍ഡ്‌സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.
വിദേശ വനിതയ്ക്ക് ഇയാളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തു.
foreign woman sexual assault case accused arrested
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





