19
Nov 2024
Mon
19 Nov 2024 Mon
forest department imposed fine against tourist for in to deers

മാന്‍കൂട്ടത്തിനു നേരെ ഓടിയ മൂന്ന് വിനോദസഞ്ചാരികള്‍ക്ക് പിഴചുമത്തി തമിഴ്‌നാട് വനംവകുപ്പ്. 15000 രൂപയാണ് പിഴ. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശികളായ അബ്ദുല്ല ഖാന്‍, അബ്ദുല്‍ അസീസ്, ഇബ്രാഹിം ഷെയ്ഖ് എന്നിവര്‍ക്കെതിരേയാണ് നടപടി.

whatsapp മാന്‍കൂട്ടത്തിന് നേരെ ഓടിയ മൂന്ന് വിനോദസഞ്ചാരികള്‍ക്ക് പിഴചുമത്തി വനംവകുപ്പ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുതുമല ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലൂടെ സഞ്ചരിക്കവെ മാന്‍കൂട്ടത്തെ കണ്ട് നിരവധി വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ ഒരു വാഹനത്തിലുണ്ടായിരുന്ന യുവാക്കളില്‍ മൂന്നു പേര്‍ പുറത്തിറങ്ങുകയും ഓരാള്‍ മാന്‍കൂട്ടത്തിന് നേരെ ഓടിച്ചെല്ലുകയും ഉടന്‍ തന്നെ മടങ്ങിവരികയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുസുഹൃത്തുക്കള്‍ ഈ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നില്‍ കിടന്ന വാഹനത്തില്‍ നിന്ന് മറ്റൊരാള്‍ പകര്‍ത്തിയ മൂവരുടെയും ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് നടപടി സ്വീകരിച്ചത്. മാന്‍കൂട്ടത്തിനു നേരെ ഓടിയതിനും വനത്തില്‍ അതിക്രമിച്ചുകടന്നതിനുമാണ് പിഴചുമത്തിയിരിക്കുന്നതെന്ന് മസിനഗുഡി വനംവകുപ്പ് അറിയിച്ചു.