26
Apr 2024
Thu
26 Apr 2024 Thu

തൊടുപുഴ: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1996ല്‍ ഇടുക്കിയില്‍ നിന്നാണ് സുലൈമാന്‍ റാവുത്തല്‍ നിയമസഭയിലെത്തിയത്.1982ല്‍ ആദ്യതവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.82ലും 87ലും 2001ലും മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

തൊടുപുഴ ന്യൂമാൻ കോളേജിൽ കെ.എസ്.യു. നേതാവായിരിക്കെയാണ് റാവുത്തർ കോൺഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. സുധീരൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരിക്കെ സംസ്ഥാന ട്രഷറർ ആയും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡൻറായിരിക്കേ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് തൊടുപുഴ പ്രസ് ക്ലബ്ബിൽ സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗീസിനോടൊപ്പം സുലൈമാൻ റാവുത്തർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.