|
കല്പറ്റ: വയനാട്ടിലെ വിവിധ ഇടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ജിയോളജി വകുപ്പ് അധികൃതർ. പരിശോധനകളിൽ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ലെന്നാണ് വിശദീകരണം. തോടുകളിലെയും കിണറുകളിലെയും വെള്ളം കലങ്ങിയിട്ടില്ല എന്ന് അറിഞ്ഞതിനാൽ ഭയപ്പെടേണ്ടതില്ലെന്നും ജിയോളജി വകുപ്പ് അറിയിച്ചു.
പ്രാഥമിക റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി.
പ്രകമ്പനത്തില്‍ ആശങ്ക വേണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഡയറക്ടര്‍ ഒപി മിശ്രയൂം അറിയിച്ചു. കേരളത്തില്‍ ഭൂചലനമുണ്ടായിട്ടില്ലെന്നും വലിയ മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ ഉണ്ടാകാറുള്ള സ്വാഭാവിക പ്രതിഭാസം മാത്രമാണിതെന്നും ഒപി മിശ്ര പറഞ്ഞു. ഫ്രിക്ഷണല്‍ എനര്‍ജി മൂലമാണ് ഇത്തരത്തില്‍ ഉഗ്രശബ്ദവും മുഴക്കവും പ്രകമ്പനവുമുണ്ടാകുന്നതെന്നും ഇത് ഭൂചലനമായി കാണേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ സീസ്‌മോളജി സെന്ററുകളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മാഗ്നിറ്റിയൂഡ് 3 മുതലുള്ള ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. ഉണ്ടായത് പ്രകമ്പനം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെന്മേനി, അമ്പലവയൽ, വൈത്തിരി മേഖലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്നലെ രാവിലെ അസാധാരണ പ്രതിഭാസമുണ്ടായത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് സംഭവം.
കോഴിക്കോട് കൂടരഞ്ഞിയിലും ഇടിമുഴക്കം പോലെ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉഗ്രശബ്ദം കേട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. പ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാരണമായ ഒരു ഉഗ്രശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്.
Geology Department in noise and vibration from under Earth in wayanad





