21
Jun 2025
Fri
21 Jun 2025 Fri
government assures Supremecourt to give medical treatment for PFI leader in Jail

തിഹാര്‍ ജയിലില്‍ കഴിയുന്ന പോപുലര്‍ ഫ്രണ്ട് നേതാവ് എ എസ് ഇസ്മായിലിന് ചികില്‍സ നല്‍കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള പിഎഫ്‌ഐ നേതാവ് എ എസ് ഇസ്മായിലിന് ജയിലില്‍ വച്ച് പക്ഷാഘാതമുണ്ടാവുകയായിരുന്നു. ഇതു സംബന്ധിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഇടക്കാല ജാമ്യം തേടിയെങ്കിലും കിട്ടാതെ വന്നതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഫിസിയോതെറാപ്പി സൗകര്യം തിഹാര്‍ ജയിലില്‍ നല്‍കാനാകുമോയെന്ന് ജസ്റ്റിസുമാരായ കെ വി വിശ്വനാഥനും എന്‍ കെ സിങ്ങും അംഗമായ ബെഞ്ച് കഴിഞ്ഞദിവസം ആരാഞ്ഞിരുന്നു. ജയില്‍ ഒന്നില്‍ ലഭ്യമായ ഫിസിയോ തെറാപ്പി മെഡിക്കല്‍ ശുപാര്‍ശയുണ്ടെങ്കില്‍ ജയില്‍ മൂന്നിലും നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അര്‍ച്ചന പതക് ദേവ് സുപ്രിംകോടതിയെ അറിയിച്ചു. ഇതോടെ ജാമ്യഹരജി ബെഞ്ച് തള്ളുകയും ചെയ്തു.

ALSO READ: പിഎഫ്‌ഐ നേതാവിനു ജാമ്യം നിരസിച്ച് സുപ്രിംകോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക