സര്‍ക്കാര്‍ സ്‌കൂളിന്റെ മതിലിന് പെയിന്റടിക്കാന്‍ വാങ്ങിയത് നാല് ലിറ്റര്‍ പെയിന്റ് മാത്രം. മതിലിന് പെയിന്റടിക്കാന്‍ വേണ്ടിവന്നത് 233 പണിയും. ഇതിനായി ചെലവായത് 1,06,984 രൂപയും. മധ്യപ്രദേശിലെ സകന്ദി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്.
|
നിപാനിയ ഗ്രാമത്തിലെ മറ്റൊരു സ്‌കൂളില്‍ 2.3 ലക്ഷം രൂപയാണ് പെയിന്റടിയുടെ ഭാഗമായി ചെലവെഴുതിയതും സ്‌കൂള്‍ അധികൃതര്‍ ഇത് പാസാക്കി നല്‍കിയതും. ഇവിടെ 20 ലിറ്റര്‍ പെയിന്റാണ് വാങ്ങിയതായി കാണിച്ചിരിക്കുന്നത്.
10 ജനാലകളും നാല് വാതിലുകള്‍ക്കുമായി വാങ്ങിയ 20 ലിറ്റര്‍ പെയിന്റ് അടിക്കാന്‍ 275 പണികളാണ് വേണ്ടിവന്നതെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു. സുധാകര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് ഇരു സ്‌കൂളിലെയും പണികള്‍ ഏറ്റെടുത്തത്. ഇവര്‍ നല്‍കിയ ബില്ല് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ യാതൊരുവിധ പരിശോധനകളുമില്ലാതെ പാസാക്കുകയായിരുന്നു. അതേസമയം ബില്ലിന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് മേലധികാരി പ്രതികരിച്ചു.
ALSO READ: ഭര്‍ത്താവ് ബലംപ്രയോഗിച്ച് വിഷംകുടിപ്പിച്ച യുവതി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





