07
Jun 2026
Sun
07 Jun 2026 Sun
half paralyzed man arrested for hiring killer to murder wife

അഗതിമന്ദിരത്തിലിരുന്ന് ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത അരയ്ക്കു താഴെ തളര്‍ന്ന യുവാവിനെ പോലീസ് പിടികൂടി. തൃശൂര്‍ ചേര്‍പ്പ് തണ്ടാശ്ശേരി ഷിബു ജോര്‍ജ് (50) ആണ് പിടിയിലായത്. ക്വട്ടേഷന്‍ ഏറ്റെടുത്ത ഇയാളുടെ സഹവാസി 19കാരനായ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് ക്വട്ടേഷന്‍ വിവരം വെളിവായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് വിഷ്ണുവിന്റെ അരയ്ക്കു താഴേക്ക് തളര്‍ന്നുപോയത്. കെഎസ് യു മുന്‍ നേതാവു കൂടിയായ ഷിബു 2021ലായിരുന്നു വിവാഹിതനായത്. ഷിബുവിനെ ഭാര്യ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഇയാള്‍ക്കെതിരേ സ്ത്രീപീഡനത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു. ഷിബുവിനെ ഇയാളുടെ സ്വന്തം വീട്ടില്‍ കയറ്റാന്‍ ഭാര്യ സമ്മതിക്കാതെ വന്നതോടെയാണ് ഷിബു അഗതിമന്ദിരത്തില്‍ അഭയം തേടിയത്.

അഗതിമന്ദിരത്തില്‍ വച്ച് തന്നെ പരിചരിക്കുകയും സഹായിക്കുകയും ചെയ്തതിലൂടെയാണ് ഷിബു വിഷ്ണുവുമായി സൗഹൃദത്തിലാകുന്നത്.
ഷിബുവിന്റെ നിര്‍ദേശപ്രകാരം വടിവാളുമായി ചേര്‍പ്പ് പള്ളിക്ക് സമീപമുള്ള വീടിന്റെ പരിസരത്ത് വിഷ്ണു എത്തുകയും ചെയ്തു. എന്നാല്‍ സംശയസാഹചര്യത്തില്‍ വിഷ്ണു നില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും ഇവര്‍ വിവരമറിയിച്ചതിനുസരിച്ച് ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷ്ണുവിന്റെ ഷര്‍ട്ടിനുള്ളില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തത്.

പോലീസ് ചോദ്യം ചെയ്യലില്‍, ഷിബു ജോര്‍ജിന്റെ ഭാര്യയെ വധിക്കാനുള്ള ക്വട്ടേഷന്‍ പ്രകാരമാണ് താന്‍ എത്തിയതെന്ന് വിഷ്ണു സമ്മതിച്ചു. തനിക്കെതിരെ ഭാര്യ പോലീസ് പരാതി നല്‍കിയതിലുള്ള കടുത്ത വൈരാഗ്യമാണ് കൊലപാതക ആസൂത്രണത്തിന് പിന്നിലെന്ന് ഷിബുവും സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇരുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ: 1400 കിലോമീറ്റര്‍ സഞ്ചരിച്ചെത്തി യൂനിവേഴ്‌സിറ്റി പ്രഫസറെ കൊന്ന് കടന്നുകളഞ്ഞ ദമ്പതികളെ പിടികൂടി പോലീസ്