ബെയ്ജിങ്: യുദ്ധാനന്തരം അമേരിക്കന്‍ ഒത്താശയോടെ ഗസയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കാനുള്ള ഇസ്രായേല്‍ നീക്കത്തിന് തിരിച്ചടി.(Hamas and Fatah reach agreement to form unity government in Gaza; Israel’s move to control Gaza backfired) ഗസാ നിയന്ത്രണം ഫലസ്തീന്‍കാരുടെ കൈയില്‍ ഭദ്രമാക്കുന്നതിനും ഫലസ്തീന്റെ ദേശീയ ഐക്യം ലക്ഷ്യമിട്ടും ഫത്ഹും ഹമാസും മറ്റ് 12 സംഘടനകളും ചേര്‍ന്ന് അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ മധ്യസ്ഥതയില്‍ നടത്തിയ മൂന്നുദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാന നീക്കം.
|
ഈജിപ്തിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ഹമാസ്- ഫത്ഹ് അനുരഞ്ജന ചര്‍ച്ചകള്‍ പലതവണ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായാല്‍ ഗസ്സയില്‍ ഐക്യസര്‍ക്കാറിന് രൂപം നല്‍കുകയാണ് കരാറിലെ പ്രധാന തീരുമാനം. ഞായറാഴ്ച തുടങ്ങിയ ചര്‍ച്ച ചൊവ്വാഴ്ചയാണ് പൂര്‍ത്തിയായത്. ഇസ്രായേലുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ നേതൃത്വത്തില്‍ അനുരഞ്ജന യോഗം നടന്നത്.
ഗസയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ നായയെ വിട്ട് കടിപ്പിച്ച് കൊന്ന് ഇസ്രായേല്‍ സൈന്യം; മൃതദേഹം വിട്ടുനല്‍കിയത് പുഴുവരിച്ച നിലയില്‍
ഹമാസ് നേതാവ് മൂസ അബു മര്‍സൂക്, ഫലസ്തീനിയന്‍ നാഷനല്‍ ഇനീഷ്യേറ്റിവ് നേതാവ് മുസ്തഫ ബര്‍ഗൗതി, ഫത്ഹ് കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍ മഹമൂദ് അല്‍ അലൗല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖര്‍. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏകീകൃത ഫലസ്തീന് നേതൃ രൂപവല്‍ക്കരണം, പുതിയ ഫലസ്തീനിയന്‍ ദേശീയ കൗണ്‍സിലിലേക്ക് സ്വതന്ത്രമായ തെരഞ്ഞെടുപ്പ്, ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യ പ്രഖ്യാപനം എന്നിവയാണ് കരാറിലെ പ്രധആന തീരുമാനങ്ങള്‍.
വെടിനിര്‍ത്തലിനുശേഷം ഗസ്സയുടെയും വെസ്റ്റ് ബാങ്കിന്റെയും നിയന്ത്രണം ദേശീയ ഐക്യ സര്‍ക്കാറിനായിരിക്കുമെന്നും പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കുകയും ചെയ്യുമെന്നും മുതിര്‍ന്ന ഹമാസ് നേതാവ് ഹുസം ബദ്റന്‍ പറഞ്ഞു.
തങ്ങള്‍ക്ക് താല്പര്യമുള്ളവരെ കൂട്ടപിടിച്ച് ഗസയുടെ ഭരണ നിയന്ത്രണം പിടിക്കാനുള്ള ഇസ്രായേലി നീക്കങ്ങള്‍ക്ക് തടയിടുന്നതാണ് ഐക്യ കരാറെന്ന് ഫലസ്തീന് നാഷനല്‍ ഇനീഷ്യേറ്റീവ് സെക്രട്ടറി ജനറല്‍ മുസ്തഫ ബര്‍ഗൂത്തി പറഞ്ഞു.
ആഭ്യന്തര ഫലസ്തീന് ബന്ധത്തില്‍ സുപ്രധാനമാണ് ഹമാസ്-ഫത്ഹ് അനുരഞ്ജനം. 2006ല്‍ ഹമാസ് ഗസയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇരു ഗ്രൂപ്പുകളും ബദ്ധവൈരികളെപ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ചരിത്രപരമായ വഴിത്തിരിവിലാണ് ഫലസ്തീന് ജനതയെന്ന് കരാര്‍ ഒപ്പിട്ട ശേഷം അബൂ മര്‍സൂഖ് പറഞ്ഞു. ഭീകരമായ അനീതിക്കെതിരേ ഒരുമിച്ച് നിന്ന് പോരാടുകയല്ലാതെ ഫലസ്തീന്‍കാര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്ന് ബര്‍ഗൂത്തി കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഹമാസും- ഫത്്ഹും അനുരഞ്ജനത്തിലെത്തുന്നതിന് പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍, യുദ്ധം അനന്തമായി തുടരുന്ന സാഹചര്യത്തിലാണ് ഐക്യ ശ്രമം ത്വരിതപ്പെട്ടത്. യുദ്ധാനന്തരം ഗസയുടെ നിയന്ത്രണം ആരുടെ കൈയിലായിരിക്കണമെന്നത് സംബന്ധിച്ച് ഇസ്രായേലും അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും ചര്‍ച്ചകള്‍ ആരംഭിച്ചതും ഐക്യശ്രമങ്ങള്‍ക്ക് വേഗം കൂട്ടി.


