ഗസ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ എട്ടുപേരെ കൂടി മോചിപ്പിച്ചു. (Hamas releases eight more hostages, 110 Palestinians return) സൈനിക ഉദ്യോഗസ്ഥ അടക്കം മൂന്നു ഇസ്രായേലികളെയും അഞ്ചു തായ്ലാന്ഡ് സ്വദേശികളെയുമാണ് വ്യാഴാഴ്ച മോചിപ്പിച്ചത്. പകരം ഇസ്രായേല്‍ തടവിലുണ്ടായിരുന്ന 110 ഫലസ്തീന്രെ വിട്ടയച്ചു.
|
യുദ്ധത്തില്‍ രക്തസാക്ഷിയായ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഗസാ സിറ്റിയിലെ തകര്‍ന്ന വീടിനു മുന്നില്‍ നൂറുകണക്കിന് പോരാളികളുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രായേലി സൈനിക അംഗം ബെര്‍ഗറിന്റെ കൈമാറ്റം. ഹമാസിന്റെയും സായുധ ധാരികളായ അല്‍ ഖസ്സാം ബ്രിഗേഡിന്റെയും നിറസാന്നിധ്യത്തിലായിരുന്നു മോചനം.
مباشرة لحظة تسليم المحتجزة الإسرائيلية أربيل يهودا إلى الصليب الأحمر في #خانيونس pic.twitter.com/3Wpc4c5j36
— #القدس_ينتفض 🇵🇸 (@MyPalestine0) January 30, 2025
ഇസ്രായേല്‍ തടവിലുള്ള 110 നിശ്ചയിക്കപ്പെട്ടതിലും വൈകി രാത്രിയോടെയാണ് മോചിപ്പിച്ചത്. ബന്ദികളെ റെഡ് ക്രോസിനു കൈമാറുമ്പോള്‍ റോഡിലും തകര്‍ന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവിലുമായി ആയിരക്കണക്കിന് ഫലസ്തീനികള്‍ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. 29കാരിയായ ബന്ദി അര്‍ബല്‍ യഹൂദിന്റെ കൈമാറ്റവും സമാന രീതിയിലായിരുന്നു.
ALSO READ: ഇടുക്കിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന് 14കാരന്
ജനക്കൂട്ടത്തെ വകഞ്ഞുമാറ്റിയാണ് റെഡ്ക്രോസ് വാഹനത്തിലേക്ക് ഇവരെ കയറ്റിയത്. 80കാരനായ ഗാഡി മോസസ്, അഞ്ച് തായ്ലന്റ് സ്വദേശികള്‍ എന്നിവരും മോചിപ്പിക്കപ്പെട്ടു.
ജനക്കൂട്ടത്തിന്റെ പെരുമാറ്റം ഞെട്ടിച്ചുവെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മധ്യസ്ഥരോട് ആവശ്യപ്പെട്ടതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബന്ദിമോചനം തെല്‍അവീവില്‍ സ്ഥാപിച്ച വലിയ സ്ക്രീനില്‍ കണ്ട ഇസ്രായേലികള്‍ ആനന്ദാശ്രു പൊഴിച്ചു.
ഇസ്രായേല്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്ന ഫലസ്തീനികളില്‍ 30 കുട്ടികളുണ്ട്. കൂടാതെ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 30 പേരും. ഇസ്രായേലിന്റെ കടുത്ത നിയന്ത്രണമുണ്ടെങ്കിലും വിട്ടയക്കപ്പെട്ട തടവുകാരെ സ്വീകരിക്കാന്‍ 100 കണക്കിന് പേരെത്തി. ഒഫര്‍ ജയിലില്‍ നിന്ന് റെഡ് ക്രോസ് വാഹനത്തിലെത്തിയ ഫലസ്തീന് തടവുകാരെ റാമല്ലയ്ക്ക് സമീപമുള്ള ബെയ്ത്തുനിയയിലാണ് ജനങ്ങള്‍ തക്ബീര്‍ വിളികളോടെ സ്വീകരിച്ചത്.
View this post on Instagram
വടക്കന്‍ ഗസയിലേക്ക് ഇസ്രായേല്‍ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് ഫലസ്തീനികളുടെ ഇങ്ങോട്ടുള്ള ഒഴുക്ക് തുടരുകയാണ്.


