28
May 2025
Fri
28 May 2025 Fri
kasaragod mangaluru bus service

കാസര്‍കോട്: മംഗ്ളൂരുവില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. (High alert in Kasaragod; Bus service halted on Mangaluru-Manjeswaram route) കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരീക്ഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അതിര്‍ത്തി റോഡുകളില്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് വി.എച്ച്.പി ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്ന് തലപ്പാടി- മംഗ്ളൂരു റൂട്ടില്‍ ബസോട്ടം നിലച്ചു. ഇതുമൂലം കാസര്‍കോട്ടു നിന്നുള്ള ബസുകള്‍ തലപ്പാടിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് മടങ്ങുകയാണ്.

ALSO READ: സംഘപരിവാര്‍ ബന്ദ്; മംഗളൂരുവില്‍ ബസ്സിന് നേരെ കല്ലേറ്; ബണ്ട്വാളില്‍ യുവാവിന് കുത്തേറ്റു

കാസര്‍കോഡ് നിന്ന് പുത്തൂര്‍/സുള്ള്യ എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസും നിലച്ചു. തലപ്പാടിയില്‍ കേരള പോലീസിന്റെ വന്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

അതിനിടെ, കര്‍ണാടകത്തിലെ ഉള്ളാളില്‍ യുവാവിന് കുത്തേറ്റു. തൊക്കോട്ടു പ്രദേശത്ത് വച്ച് ആലെക്കല്‍ സ്വദേശിയായ ഫൈസലിനാണ് കുത്തേറ്റത്. ചന്തയിലേക്ക് പോവും വഴിയാണ് ഒരു സംഘം ഫൈസലിനെ ആക്രമിച്ചത്.

സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ അര്‍ധരാത്രി ബണ്ട്വാളില്‍ യുവാവിന് വെട്ടേറ്റിരുന്നു. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മാര്‍ക്കറ്റില്‍ കൂലി തൊഴിലാളിയായ യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തിയത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.