01
Sep 2025
Thu
01 Sep 2025 Thu
High court directs youth league leader to surrender over POCSO case

കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗേ ആപ്പിലൂടെ പരിചയപ്പെട്ട ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യൂത്ത് ലീഗ് നേതാവിനോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം. കാസര്‍കോട് ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി സിറാജുദ്ദീനോടാണ് അന്വേഷണ സംഘം മുമ്പാകെയോ ജില്ലാ കോടതിയിലോ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകന്‍ മുഖേന സിറാജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുപ്രിംകോടതിയുടെ ഉത്തരവു പ്രകാരം ഇനി ഏതുതരം കേസുകളിലായാലും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് നേരിട്ട് പരിഗണിക്കാനാവില്ല. ജില്ലാ കോടതികളിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലായി 16 പേരാണ് പ്രതികളായിട്ടുള്ളത്. ഇതില്‍ 15 പേരും പിടിയിലായിരുന്നു. സിറാജുദ്ദീനാണ് പിടിയിലാവാന്‍ ശേഷിക്കുന്ന ഏക പ്രതി.

ഗേ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടവര്‍ ഏതാനും വര്‍ഷങ്ങളായി ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം പ്രതികളിലൊരാള്‍ പീഡനത്തിനായി കുട്ടിയുടെ വീട്ടിലെത്തുകയും വീട്ടുകാരെ കണ്ടതോടെ ഓടിരക്ഷപ്പെടുകയും ചെയ്തു. ഇതോടെയാണ് വിവരം വീട്ടുകാര്‍ അറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതും. കേസില്‍ പ്രതിയായ വിദ്യാഭ്യാസ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവും അടുത്തിടെ പുറത്തിറങ്ങുകയുണ്ടായി.

ALSO READ: കാസര്‍കോഡ് 16 കാരന് പ്രകൃതിവിരുദ്ധ പീഡനം: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബന്ധപ്പെട്ടത് ഗേ ഡേറ്റ് ആപ്പിലൂടെ, ഗൂഗിള്‍ പേ വഴി പണം, മുസ്ലിം ലീഗ് നേതാവ് ഒളിവില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക