കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്ക് സർക്കാർ പണം നൽകരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ്.വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
|
എഐ കാമറ സ്ഥാപിക്കുന്നതിനു ടെൻഡർ നൽകിയത് വ്യവസ്ഥകൾ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണം, എസ്ആർഐടിക്ക് ടെൻഡർ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ. പൊതുതാത്പര്യ ഹർജിയിൽ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് കോടതി നിരീക്ഷിച്ചു.
കേസ് മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനകം വശദ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാർക്ക് കോടതി നിർദേശം നൽകി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





