ബംഗ്ലാദേശിൽ പ്രവാചക നിന്ദയാരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ കൊലപാതകത്തെ അപലപിച്ചു. വിദ്യാർഥി നേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ കലാപാതകത്തിൽ പ്രതിഷേധിച്ച് വൻതോതിൽ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പുതിയ സംഭവം. പുതിയ ബംഗ്ലാദേശിൽ യാതൊരു വിധത്തിലുള്ള അക്രമവും അനുവദിക്കില്ലെന്നും കുറ്റകൃത്യത്തിൽ പങ്കാളികളായ ആരെയും വെറുതെ വിടില്ലെന്നും ഇടക്കാല സർക്കാർ പ്രഖ്യാപിച്ചു.
|
വസ്ത്ര നിർമാണശാലാ ജീവനക്കാരനായ ദിപു ചന്ദ്ര ദാസ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. അതേസമയം വിദ്യാർഥി നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർ രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ഡെയ്ലി സ്റ്റാർ, പ്രോതം അലോ എന്നിവയ്ക്കും ബംഗ്ലാദേശ് സ്ഥാപക പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതിക്കും പ്രക്ഷോഭകർ തീയിട്ടു.
ALSO READ: ഫിഫ അറബ് കപ്പ് ഖത്തർ 2025 ജേതാക്കളായി മൊറോക്കോ; കിരീടം കൈമാറിയത് ഖത്തർ അമീർ


