26
Feb 2024
Wed
26 Feb 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്ത് ചൂട് കനക്കുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് -(38.5). സാധാരണയെക്കാള്‍ 4° c കൂടുതല്‍). സീസണില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇതേ താപനില രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ 38.3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. ആലപ്പുഴയില്‍ ( 37.6°c, 4.4ത്ഥര കൂടുതല്‍) തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ രേഖപെടുത്തി.

എന്നാല്‍ പാലക്കാട് (35.1°c, 0.5°c കുറവ് ) തുടര്‍ച്ചയായി രണ്ടാം ദിവസവും സാധാരണയില്‍ കുറവ് താപനിലയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷന്‍ ഡാറ്റാ പ്രകാരം പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറയുന്നില്ല എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്. 27 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ട്.

അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 വരെയും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും (സാധാരണയെക്കാള്‍ 2 മുതല്‍ 4 കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 29 വരെ ഉയര്‍ന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.