28
Nov 2024
Tue
28 Nov 2024 Tue
ICL tours launced renovated luxury cruice in Dubai Creek

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള ഐസിഎല്‍ ഗ്രൂപ്പിനു കീഴിലെ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മറൈന്‍ രംഗത്തു കൂടുതല്‍ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ദുബൈ ക്രീക്കില്‍ നവീകരിച്ച ആഡംബര ഡോക്ക് ക്രൂയിസ് പുറത്തിറക്കി. ആദ്യ യാത്രയില്‍ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ ഉമ അനില്‍കുമാര്‍, ഐസിഎല്‍ ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ അമല്‍ജിത്ത് എ മേനോന്‍ തുടങ്ങിയവരും ക്ഷണിക്കപ്പെട്ട അതിഥികളും സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ ബര്‍ദുബൈയിലെ അല്‍സീഫില്‍ പുറത്തിറക്കിയ ഈ ഡോക്ക് ക്രൂയില്‍ 400 പേര്‍ക്ക് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ യാത്ര ചെയ്യാനാവും. രാജ്യാന്തരതലത്തില്‍ ടൂറിസത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബൈയിലെ തങ്ങളുടെ ഈ പുതിയ കാല്‍വയ്‌പെന്ന് ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍ കുമാര്‍ പറഞ്ഞു.

രണ്ടുമണിക്കൂറിലേറെ നീളുന്ന യാത്രയാണ് കപ്പലില്‍ സന്ദര്‍ശകര്‍ക്കു ലഭിക്കുക. യാത്രയില്‍ പാട്ടും ഡാന്‍സും പഞ്ചനക്ഷത്ര ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങളുണ്ടാവും. ബുക്ക് ചെയ്താണ് അല്‍സീഫ് ക്രീക്കില്‍ നിന്ന് കപ്പലില്‍ കയറേണ്ടത്. ദുബൈയുടെ രാത്രി ഭംഗി നുകരാനും യാത്രയില്‍ അവസരമുണ്ട്.

READ ALSO: ഐസിഎല്‍ ടൂര്‍സിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം