16
Oct 2024
Thu
16 Oct 2024 Thu
israeli soldier killed in lebanon

തെല്‍അവീവ്: അതിര്‍ത്തി വഴി ലബ്‌നാനിലേക്ക് കടക്കാന്‍ ശ്രമിച്ച ഇസ്രായേല്‍ സൈന്യത്തെ വീണ്ടും തുരത്തി ഹിസ്ബുല്ല.(IDF announces reserve soldier Ronny Ganizate killed in southern Lebanon fighting)  ദക്ഷിണ ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല നടത്തിയ ചെറുത്ത് നില്‍പ്പില്‍ ഒരു ഇസ്രായേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ജന്റ് മേജര്‍ റോണി ഗാനിസെറ്റെ ആണ് കൊല്ലപ്പെട്ടത്. ലബ്‌നാന്‍ അതിര്‍ത്തിയിലെ കരയുദ്ധത്തില്‍ കൊല്ലപ്പെടുന്ന പന്ത്രണ്ടാമത്തെ ഇസ്രായേലി സൈനികനാണ് ഗനിസാറ്റെ. 24 മണിക്കൂറിനിടെ 38 ഇസ്രായേലി സൈനികര്‍ക്കാണ് ഇവിടെ പരിക്കേറ്റത്. ശക്തമായ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് കരവഴി കയറാനുള്ള ശ്രമം ഉപേക്ഷിച്ച് ഇസ്രായേല്‍ സൈന്യം പിന്മാറി.

ALSO READ: രത്തന്‍ ടാറ്റ മടങ്ങുന്നത് അവകാശികളില്ലാതെ; വിവാഹം മുടക്കിയത് മാതാപിതാക്കളുടെ വഴക്കും പ്രണയ നൈരാശ്യവും

ദക്ഷിണ ലബ്‌നാന്‍ അതിര്‍ത്തി വഴി ഹിസ്ബുല്ല കേന്ദ്രങ്ങളിലേക്ക് കടന്നു കയറാന്‍ ദിവസങ്ങളായി ഇസ്രായേല്‍ സൈന്യം ശ്രമിച്ചുവരികയാണ്. എന്നാല്‍, ശക്തമായ ചെറുത്തുനില്‍പ്പില്‍ വന്‍ നാശനഷ്ടങ്ങളാണ് ഇസ്രായേല്‍ സൈന്യത്തിന് നേരിട്ടത്.

വടക്കന്‍ ഇസ്രായേലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
ഗസ്സയിലും ലബനാനിലും ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലക്കിടെ ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തില്‍ വടക്കന്‍ ഇസ്രായേലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയിലടക്കം ഡസന്‍ കണക്കിന് റോക്കറ്റുകള്‍ പതിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൈഫയില്‍ റോക്കറ്റ് വര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ അതിര്‍ത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദമ്പതികളായ റിവിറ്റല്‍ യെഹൂദ് (45), ദ്വിര്‍ ഷര്‍വിത് (43) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

Revital Yehud and Dvir Sharvit

ബുധനാഴ്ച ഉച്ചതിരിഞ്ഞ് കിര്യത് ശമോനയില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ലബനാനില്‍ നിന്ന് കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം 20 ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു.

ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം സ്ഥിരീകരിച്ചു. ഹൈഫ പ്രാന്തപ്രദേശമായ കിര്യത് ബിയാലിക്കില്‍ റോക്കറ്റ് പതിച്ച് വൈദ്യുതി തടസ്സപ്പെട്ടു. മേഖലയില്‍ പരക്കെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരുന്നു.

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല ആക്രമണത്തില്‍ മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.

ലബ്‌നാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
അതിനിടെ, ദക്ഷിണ ലബനാനില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ് ഇസ്രായേല്‍. സിറിയന്‍ തലസ്ഥാന നഗരമായ ഡമസ്‌കസിലെ ഇറാന്‍ എംബസിക്ക് സമീപത്തും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ലബനാനില്‍ ഇതിനകം 2100 ലേറെ പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വടക്കന്‍ ഗസ്സയില്‍ കൂട്ട കുടിയൊഴിപ്പിക്കല്‍ നാലുലക്ഷം പേരെ പുതുതായി അഭയാര്‍ഥികളാക്കിയതിന് പിറകെ ഗസ്സയിലെ കുരുതിയുടെ കണക്ക് 42,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 45 പേര്‍കൂടി കൊല്ലപ്പെട്ടതോടെ സ്ഥിരീകരിച്ച മരണസംഖ്യ 42,010 ആയി. 97,720 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായ 10,000ലേറെ പേരില്‍ ഏറെയും കെട്ടിടാവശിഷ്ടങ്ങളില്‍ വീണ്ടെടുക്കാനാവാത്ത വിധം ജീവന്‍ പൊലിഞ്ഞവരാണ്.

ഗസ്സയിലുടനീളം കനത്ത ബോംബിങ്ങിനൊപ്പം വടക്കന്‍ ഗസ്സയില്‍ കരസേന നീക്കവും തുടരുകയാണ്.