15
Jun 2025
Mon
15 Jun 2025 Mon
indian railway big announcement: Reservation chart set to be prepared eight hours prior to departure of train

ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്കിങ് പ്രക്രിയ സൗകര്യപ്രദമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) നവീകരിച്ചുവരികയാണ്. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷം നിരവധി പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുമ്പ് തന്നെ റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് യോഗം കൈക്കൊണ്ടത്. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരമെന്നാണ് റെയില്‍വെ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിന്‍ പുറപ്പെടുന്നതിന് കുറഞ്ഞത് എട്ട് മണിക്കൂര്‍ മുമ്പെങ്കിലും വെയിറ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകളുടേതടക്കം ചാര്‍ട്ട് തയാറാക്കുന്നത് സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍, ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുന്നത്, ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്ന് സ്റ്റേഷനില്‍ എത്തുന്ന ആളുകള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കാരം. വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കാന്‍ ഈ നടപടി സഹായിക്കും. വെയ്റ്റ്‌ലിസ്റ്റ് സ്റ്റാറ്റസിനെക്കുറിച്ചുള്ള ആദ്യ അപ്‌ഡേറ്റ് യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ലഭിക്കും. വെയ്റ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, തലേദിവസം രാത്രി 9 മണിക്ക് തന്നെ ചാര്‍ട്ട് തയാറാക്കും.

കൂടാതെ ബുക്കിങ്ങുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഒരു ബഹുഭാഷാ സംവിധാനം, തത്കാല്‍ ബുക്കിങ്ങിനായുള്ള വിപുലീകരിച്ച സെക്യൂരിറ്റി, റിസര്‍വേഷന്‍ നടപടിക്രമങ്ങളുടെ നവീകരണം എന്നിവയും റെയില്‍വേയുടെ പുതിയ പദ്ധതിയില്‍ പെടുന്നു. ബഹുഭാഷാപരവും ഉപയോക്തൃസൗഹൃദവുമായ ബുക്കിങ്, എന്‍ക്വയറി ഇന്റര്‍ഫേസും റെയില്‍വേ നടപ്പാക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ട സീറ്റ് തെരഞ്ഞെടുക്കാനും നിരക്ക് കലണ്ടര്‍ കാണാനും കഴിയും. ദിവ്യാംഗര്‍, വിദ്യാര്‍ഥികള്‍, രോഗികള്‍ എന്നിവര്‍ക്കായുള്ള സൗകര്യങ്ങളും ഇതിലുണ്ട്.

നവീകരിച്ച ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന് നിലവിലുള്ളതിന്റെ 5 മടങ്ങ് ടിക്കറ്റുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇത് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകള്‍ അനുവദിക്കുന്നു. നിലവില്‍ ഇത് 32,000 ആണ്.

നാളെ മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ജൂലൈ അവസാനം മുതല്‍ തത്കാല്‍ ബുക്കിങ്ങുകള്‍ക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ നടത്തും. ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഉപയോക്താവിന്റെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ ലഭ്യമായ മറ്റേതെങ്കിലും സര്‍ക്കാര്‍ ഐഡി ഉപയോഗിച്ചാണ് വെരിഫിക്കേഷന്‍ നടത്തേണ്ടത്.

യാത്രക്കാര്‍ക്ക് സുഗമവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കാന്‍ ഈ സംവിധാനം വഴി ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.

To remove uncertainty for waitlisted passengers, the Railway Board has proposed preparing the reservation chart eight hours before the departure of a train, officials from the Indian Railways said.