15
Oct 2024
Sun
15 Oct 2024 Sun
Abbas Nilforoushan

ബെയ്‌റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കഴിഞ്ഞ മാസം ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയോടൊപ്പം കൊല്ലപ്പെട്ട ഇറാന്‍ ഖുദ്‌സ് ഫോഴ്‌സിന്റെ സീനിയര്‍ ജനറല്‍ അബ്ബാസ് നിലോഫര്‍ഷാന്റെ മൃതദേഹം കണ്ടെത്തി. (Iran says body recovered of Quds Force general killed in Lebanon alongside Nasrallah) നസ്‌റുല്ലയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് വേണ്ടിയാണ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ് നിലോഫര്‍ഷാന്‍ സപ്തംബര്‍ 27ന് വൈകുന്നേരം ബെയ്‌റൂത്തിലെത്തിയത്. യോഗ സ്ഥലത്ത് ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ച്ചയായ കഠിന പ്രയത്‌നത്തിലൂടെയാണ് നിലോഫര്‍ഷാന്റെ മൃതദേഹം കണ്ടെത്താനായതെന്ന് ഇസ്ലാമിക റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

ALSO READ: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ ബലാല്‍സംഗം ചെയ്തുകൊന്നു

നസ്‌റുല്ലയും നിലോഫര്‍ഷാനും കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം ഖുദ്‌സ് ഫോഴ്‌സ് മേധാവി ഇസ്മാഈല്‍ ഖാനിയെക്കുറിച്ചുള്ള വിവരമൊന്നുമില്ലെന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 4ന് നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയദ്ദീനെ ലക്ഷ്യമിട്ടു നടന്ന മറ്റൊരു ആക്രമണ സമയത്ത് ഖാനി ബെയ്‌റൂത്തിലുണ്ടായിരുന്നു. സഫിയദ്ദീന്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.

ആക്രമണത്തില്‍ ഖാനിയും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായുള്ള ഊഹാപോഹം പ്രചരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. നസ്‌റുല്ലയുടെ കൊലപാതകത്തില്‍ സുരക്ഷാ വീഴ്ച്ച വന്നത് സംബന്ധിച്ച് ഖാനിയെ ചോദ്യം ചെയ്യുന്നതിന് വീട്ടു തടങ്കലിലാക്കിയതായാണ് റിപോര്‍ട്ട്.

ഖുദ്‌സ് ഫോഴ്‌സിന്റെ ഉന്നത തലങ്ങളില്‍ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് നുഴഞ്ഞു കയറിയെന്ന ആശങ്കകള്‍ക്കിടെയാണ് ഈ സംഭവം. ഖാനിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സുരക്ഷാ വീഴ്ച്ചകളും ക്രമക്കേടുകളുമാണ് ഇറാന്‍ അന്വേഷിക്കുന്നത്. എന്നാല്‍, ഖാനിക്ക് വിവരങ്ങള്‍ ചോര്‍ന്നതില്‍ പങ്കില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.

ഖാനിയുടെ അപ്രത്യക്ഷമാകലിനെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു ബുധനാഴ്ച്ച ഐആര്‍ജിസി ഉപദേശകന്‍ ഇറാന്റെ തസ്‌നീം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുമെന്നും ഐആര്‍ജിസി അറിയിച്ചിരുന്നു.