തെഹ്‌റാൻ: യുഎസിന്റെ ആക്രമണത്തിനുള്ള പ്രതികരണം എന്തെന്ന് അറിയാൻ എല്ലാ കണ്ണുകളും ഇറാനിലേക്ക്. യുഎസിന്റെ ആക്രമണത്തിനു പിന്നാലെ ഇസ്രായെലിലേക്ക് കൂടുതൽ മിസൈലുകൾ തൊടുത്തു വിട്ടെങ്കിലും അമേരിക്കൻ കേന്ദ്രങ്ങളെ ഇതുവരെ ലക്ഷ്യം വച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് ഇറാന്റെ പ്രതികാരം എന്താകും എന്ന് ഏവരും ഉറ്റുനോക്കുന്നത്.
|
അതേസമയം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നു. ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമണങ്ങൾക്കു കടുത്ത തിരിച്ചടി വേണം എന്ന കാര്യത്തിൽ ഇറാൻ പാർലമെന്റ് ഒറ്റക്കെട്ടാണ്. കടലിടുക്ക് അടച്ചുപൂട്ടാനുള്ള നിർദ്ദേശത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയിട്ടുണ്ട് – എന്നിരുന്നാലും അന്തിമ തീരുമാനം സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റേതാണെന്ന് പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. വിദേശ ആക്രമണത്തിനെതിരായ നിയമാനുസൃതമായ പ്രതികരണമായാണ് ഒരു മുതിർന്ന എംപി ഈ നടപടിയെ വിശേഷിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അടുത്ത ഘട്ടങ്ങൾ പരിഗണിക്കുമ്പോൾ നിരവധി ഓപ്ഷനുകൾ ആലോചിക്കുന്നുണ്ടെന്നു ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ ഒരു പ്രധാന പങ്കും ഈ കടലിടുക്കാണ്. അതിനാൽ ഏതൊരു അടച്ചുപൂട്ടലും എണ്ണവില ബാരലിന് 100 യുഎസ് ഡോളറിൽ കൂടുതൽ ഉയർത്തും, പ്രത്യേകിച്ച് ഇന്ത്യ, ചൈന, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവർക്ക് ആഘാതങ്ങൾ സൃഷ്ടിക്കും. ഈ വഴിയിലൂടെയുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഉടനടി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.
ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യു.എസ് ഉപയോഗിച്ചത് പശ്ചിമ പസഫിക് സമുദ്രത്തിലെ ഗ്വാം നാവികത്താവളം എന്നാണ് റിപ്പോർട്ട്. പസഫിക്കിലെ ചെറിയൊരു ദ്വീപാണ് ഗ്വാം. ഈ ദ്വീപിലാണ് യു.എസിന്റെ ആന്‍ഡേഴ്‌സണ്‍ വ്യോമതാവളവും സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നു 7500 കിലോമീറ്റര്‍ പറന്നാണ് ഇറനേ ആക്രമിച്ചത്. ഗ്വാമില്‍ നിന്ന് 7500 കിലോമീറ്റര്‍ ആകാശദുരമകലെയാണ് ഇറാന്‍ സ്ഥിതിചെയ്യുന്നത്. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,000 കിലോമീറ്റര്‍ ദൂരമാണ് യു.എസിന്റെ ബി2 ബോംബറുകള്‍ക്ക് സഞ്ചരിക്കാനാകുക. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കര്‍ വിമാനത്തിന്റെ സഹായത്തോടെ അതിലും കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെ നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പോകാനാകും.
Iran’s Parliament approves closure of Strait of Hormuz after US strikes on nuclear sites


