22
Aug 2022
Mon
22 Aug 2022 Mon

വിദ്യാർഥി നേതാവ് സഫൂറ സർ​ഗാറിന്റെ എംഫിൽ അഡ്മിഷൻ ജാമിയ മില്ലിയ്യ ഇസ് ലാമിയ്യ റദ്ദാക്കി. സഫൂറ സർ​ഗാറിന്റെ സൂപ്പർവൈസറുടെയും ആർഎസി, ഡിആർസി ശുപാർശകളെയും തുടർന്നാണ് അധികൃതരുടെ നടപടി. നടപടികളെല്ലാം കാറ്റിൽപറത്തി പ്രകാശ വേ​ഗത്തിലാണ് തന്റെ അഡ്മിഷൻ ജാമിയ അധികൃതർ റദ്ദാക്കിയതെന്നും ഇതറിഞ്ഞപ്പോൾ തന്റെ ഹൃദയം നുറുങ്ങിയെന്നും എന്നാൽ അതു തന്റെ ആവേശത്തെ ബാധിക്കില്ലെന്നും സഫൂറ സ​ർ​ഗാർ ട്വീറ്റ് ചെയ്തു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പൗരത്വഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട അറസ്റ്റ് ചെയ്യപ്പെട്ട സഫൂറ സർ​ഗാറിന് 2020 ജൂണിലാണ് ജാമ്യം ലഭിച്ചത്. മൂന്ന് കോവിഡ് തരം​ഗങ്ങളെ അതിജീവിച്ചാണ് താൻ ​ഗവേഷണഭാ​ഗമായുള്ള ജോലികൾ പൂർത്തിയാക്കിയതെന്നും ഇതിനിടെ ​ഗർഭവും, ഭരണകൂട വേട്ടയ്ക്കും തടവറ ജീവിതത്തിനും കുടുംബാം​ഗങ്ങളുടെ കോവിഡ് ബാധയുമെല്ലാം താൻ നേരിട്ടുവെന്നും സഫൂറ സർ​ഗാർ പറഞ്ഞു. 

 

നിശ്ചിതസമയത്തിനുള്ളിൽ ​ഗവേഷണം പൂർത്തിയാക്കിയില്ലെന്നാണ് സഫൂറ സർ​ഗാറിന്റെ അഡ്മിഷൻ റദ്ദാക്കുന്നതിന് അധികൃതർ നൽകിയിരിക്കുന്ന ഒരു വിശദീകരണം. 
അതേസമയം സഫൂറ സർ​ഗാറിനെതിരായ നടപടി അധികൃതരുടെ പകവീട്ടലാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ, നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ വിദ്യാർഥി സംഘടനകൾ കുറ്റപ്പെടുത്തി.