01
May 2023
Fri
01 May 2023 Fri

കൊച്ചി : ദുബായില്‍ വെച്ച് ആത്മഹത്യ ചെയ്ത ഏറ്റുമാനൂര്‍ സ്വദേശിയായ പ്രവാസിയുടെ മൃതദേഹം സംസ്‌കാരിക്കുന്നതില്‍ ധാരണയായി. മരിച്ച ജയകുമാറിനൊപ്പമെത്തിയ ലക്ഷ്ദ്വീപ് സ്വദേശിനി സഫിയയ്ക്ക് മൃതദേഹം വിട്ടുനല്‍കാന്‍ കുടുംബം സമ്മതം അറിയിച്ചു. ഇത് സംബന്ധിച്ച് ജയകുമാറിന്റെ ബന്ധുക്കള്‍ ധാരണപത്രം ഒപ്പിട്ട് നല്‍കി. മൃതദേഹം കൊച്ചിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സുഹൃത്ത് സഫിയയാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് സഫിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് ജയകുമാറിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയെങ്കിലും മൃതദേഹം സ്വീകരിക്കാനില്ലെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ ജയകുമാറിന്റെ മൃതദേഹം ഒപ്പമെത്തിയ സഫിയയ്ക്ക് വിട്ടു നല്‍കാന്‍ ധാരണയാകുകയായിരുന്നു.

നേരത്തെ സഫിയ നല്‍കിയ പരാതയില്‍ ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയിട്ടും മൃതദേഹം ഏറ്റെടുക്കാനാവില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ജയകുമാറിന്റെ മരണവിവരം ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും സംഭവം ചൂണ്ടിക്കാട്ടി എന്‍ആര്‍ഐ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു. നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് അമ്മ പ്രസന്നകുമാരിയും ചൂണ്ടിക്കാട്ടി. ഒടുവില്‍ മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു. വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തിലായിരുന്നെന്ന് സഫിയ പറയുന്നു.

ഒരാഴ്ച മുമ്പ് ദുബായില്‍ വച്ചാണ് ജയകുമാര്‍ ആത്മഹത്യ ചെയ്തത്. വിവാഹിതനായ ജയകുമാര്‍ നാലുവര്‍ഷമായി ലക്ഷദ്വീപ് സ്വദേശി സഫിയയ്‌ക്കൊപ്പമാണ് താമസം. മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാലാണ് വിമാനത്താവളത്തില്‍ നിന്ന് സഫിയ ഏറ്റുവാങ്ങിയത്.

യുഎഇയിലെ നടപടികള്‍ എല്ലാ പൂര്‍ത്തിയാക്കി ഇന്ന് മെയ് 26 പുലര്‍ച്ചെയാണ് ജയകുമാറിന്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കുന്നത്. അലുവയില്‍ മൃതദേഹം സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം എന്നാല്‍ പോലീസിന്റെ എന്‍ഒസി ലഭിക്കാതെ വന്നതും ജയകുമാറിന്റെ കുടുംബ ഏറ്റെടുക്കാന്‍ തയ്യാറാകാതെ വന്നതോടെ സംസ്‌കാരം വൈകുകയായിരുന്നു. എട്ട് മണിക്കൂറിലധികം നേരമാണ് ജയകുമാറിന്റെ മൃതദേഹവുമായി സഹൃത്തുക്കള്‍ ആലുവ-ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കാത്ത് നിന്നത്.