19
Sep 2024
Wed
19 Sep 2024 Wed
Jeddah Beats 2024

ജിദ്ദ: സൗദി അറേബ്യയിലെ കലാകാരന്മാരുടെ പൊതു കൂട്ടായ്മയായ സൗദി കലാ സംഘം സംഘടിപ്പിക്കുന്ന ജിദ്ദ ബീറ്റ്സ് സെപ്റ്റംബര്‍ 27ന്. ജിദ്ദ റിഹാബ് ഡിസ്ട്രിക്റ്റിലെ നൂര്‍ ലയാലി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4ന് ചടങ്ങിന് തുടക്കമാവും. സൗദിയിലെ എല്ലാ പ്രവശ്യകളിലുമുള്ള പ്രധാന കലാകാരന്‍മാരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

whatsapp ജിദ്ദ ബീറ്റ്സ് 2024 സെപ്തംബര്‍ 27ന്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദയില്‍ ആദ്യമായിട്ടാണ് സൗദിയുടെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാര്‍ ഒന്നിക്കുന്ന കലോത്സവം അരങ്ങേറുന്നത്. അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വയനാട് ചൂരല്‍മല ദുരന്തത്തില്‍പ്പെട്ട് പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ജിദ്ദ ബീറ്റ്‌സ് ഒരുക്കുന്ന മെഗാ ഷോയിലൂടെ ലഭിക്കുന്ന സഹായങ്ങള്‍ ദുരന്തമേഖലയിലുള്ളവര്‍ക്കായി സമര്‍പ്പിക്കും.

സൗദി കലാ സംഘത്തിലൂടെ കലാ മേഖലയിലേക്ക് വളര്‍ന്നുവന്ന് മികവുറ്റ സംഭാവന ചെയ്ത വ്യക്തിത്വങ്ങളെ പരിപാടിയില്‍ ആദരിക്കും.
റഹീം ഭരതന്നൂര്‍ (പ്രസിഡന്റ്്), ഹസ്സന്‍ കൊണ്ടോട്ടി (രക്ഷാധികാരി), നവാസ് ബീമാപ്പള്ളി(രക്ഷാധികാരി), സോഫിയ സുനില്‍(സെക്രട്ടറി), റാഫി ബീമാപള്ളി (മീഡിയ കണ്‍വീനര്‍) വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.