24
Feb 2023
Mon
24 Feb 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോർക്ക്: ചൈനീസ് ബലൂൺ ഉയർത്തിയ വിവാദം കെട്ടടങ്ങും മുമ്പ് അമേരിക്കൻ ആകാശത്ത് അജ്ഞാതവസ്തു. ഒരാഴ്ചക്കിടെ അമേരിക്ക വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത വസ്തുവാണിത്. ഹിരോൺ നദിക്ക് മുകളിൽ കണ്ടെത്തിയ അജ്ഞാത വസ്തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്.

ഒരാഴ്ച മുൻപ് അമേരിക്കൻ അതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ബലൂണാണ് തുടക്കം. ചാര ബലൂൺ ആണ് എന്ന് ആരോപിച്ച് സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ ഇതിനെ അമേരിക്ക വെടിവെച്ചു വീഴ്ത്തിയിരുന്നു. തുടർന്ന് അലാസ്‌കയിലും കാനഡ അതിർത്തിയിലുമാണ് അജ്ഞാത വസ്തുക്കളെ കണ്ടെത്തിയത്. ഇതിനെയെല്ലാം വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് ഹിരോൺ നദിക്ക് മുകളിലും അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.

ഹിരോൺ നദിക്ക് മുകളിൽ കണ്ടെത്തിയത് മറ്റുള്ളവയുമായി തട്ടിച്ചുനോക്കുമ്പോൾ താരതമ്യേന ചെറുതാണ് എന്നാണ് റിപ്പോർട്ട്. എട്ടുഭുജങ്ങളുള്ള നിലയിലാണ് അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആണ് വെടിവെച്ചുവീഴ്ത്താൻ ഉത്തരവിട്ടത്. എഫ്16 യുദ്ധവിമാനം ഉപയോഗിച്ചാണ് അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയത്.