23
Jan 2025
Sun
23 Jan 2025 Sun
UK Saleem and Fazal muder

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ യു.കെ സലീമിനെ കൊന്നത് പാര്‍ട്ടി തന്നെയെന്ന് വെളിപ്പെടുത്തി പിതാവ്. (Kannur cpm activist UK Saleem and Fazal muder, father reveals the truth ) എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സലീമിനെ കൊതെന്നും പിതാവ് കെ.പി യൂസഫ് സൂചിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സലീമിനും സുഹൃത്ത് റയീസിനും ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ചില രഹസ്യങ്ങള്‍ അറിയാമായിരുന്നു. സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് റയീസിനെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും സലിമിന്റെ പിതാവ് മീഡിയവണിനോട് പറഞ്ഞു.

മകന്റെ കൊലപാതകത്തിന് ഫസല്‍ വധക്കേസുമായി ബന്ധമുണ്ട്. രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.

ALSO READ: ഗസാ വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തില്‍; കൈമാറുന്ന ബന്ദികളുടെ പട്ടിക കൈമാറാതെ അക്രമം നിര്‍ത്തില്ലെന്ന് നെതന്യാഹു

ഓട്ടോയിലെത്തിയ ഒരു സംഘം ആളുകള്‍ സലീമിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് സലീമിന്റെ പിതാവ് തുടക്കം തൊട്ട് ആരോപണമുന്നയിച്ചിരുന്നു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

പിന്നീട് ലോക്കല്‍ പൊലീസില്‍ നിന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരായ അഞ്ചുപേര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.

കേസിന്റെ വിചാരണ നടപടികള്‍ തലശേരി സെഷന്‍സ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടുദിവസം മുന്‍പ് നടന്ന വിചാരണക്കിടെയാണ് പിതാവ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

ഫസല്‍ വധക്കേസിന്റെ അന്വേഷണം സിപിഎമ്മിലെ ഉന്നതരിലേക്ക് നീണ്ടിരുന്നു. ആ ഉന്നതര്‍ ആരാണെന്നും ഗൂഡാലോചന നടത്തിയത് എവിടെയാണെന്നതുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ സലീമിനും റഈസിനും അറിയാമായിരുന്നുവെന്നാണു കരുതുന്നത്.

ALSO WATCH