കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി മൊയ്തീന്റെ കുരുക്ക് മുറുകി; ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ED നോട്ടീസ്
|
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം എംഎല്‍എയുമായ എസി മൊയ്തീന്റെ കുരുക്ക് മറുകുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചു. ഈ മാസം 31നു കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസിലെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു. ഇതിന് പിന്നാലെയാണ് എം.എല്‍.എയെ ചോദ്യംചെയ്യുന്നത്.
മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.





