കൊച്ചി: വിമാനടിക്കറ്റ് കുതിച്ചുയരുന്നതിനെതിരേ ഖത്തറിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന സഫാരി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എംഡി സൈനുല്‍ ആബിദീന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് ഗുരുതര വിഷയമാണെന്നു വ്യക്തമാക്കിയ കോടതി സാധാരണക്കാര്‍ക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. ഹരജി 20ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
|
പ്രവാസി മലയാളികളെ ഒന്നാകെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിതെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാന്‍ നിരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ത്തുള്ള അപേക്ഷ അനുസരിച്ചാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. യാത്രാനിരക്ക് നിയന്ത്രിക്കാന്‍ വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി പറഞ്ഞു.
അതേസമയം വിപണിയിലെ ഘടകങ്ങള്‍ക്കനുസരിച്ചാണ് വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതെന്നും വിശദീകരണക്കിനു സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക കോടതിയില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഹരജി 20ന് പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





