15
Jul 2023
Wed
15 Jul 2023 Wed

വ്യാജ സന്ദേശങ്ങളുടെ ഉറവിടമാണ് കുടുംബ വാട്‌സ്ആപ്പ് ഗ്രുപ്പുകള്‍. ഒരാള്‍ക്ക് കിട്ടുന്ന സന്ദേശം, അത് പ്രഥമ ദൃഷ്ട്യാ ലോജിക്കല്‍ ആണോ എന്ന് പോലും പരിശോധിക്കാതെ ‘കുടുംബാംഗങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്തു കളയാം’ എന്ന് കരുതി ഷെയര്‍ ചെയ്യുന്ന കേശവ മാമന്‍മാരാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ക്ക് തല വെച്ചുകൊടുക്കുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ‘നാളെ മുതല്‍ വാട്‌സ്ആപ്പുനും വാട്‌സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍’ എന്ന പേരില്‍ വൈറലായ പുതിയ സന്ദേശം. ‘നാളെ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന’ ഈ നിയമത്തെ കുറിച്ച് ഒന്ന് രണ്ടുവര്‍ഷം മുമ്പ് തന്നെ ‘ജാഗ്രതാ നിര്‍ദേശം’ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈയടുത്തായി ഇത് വീണ്ടും പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജ സന്ദേശം ഇങ്ങനെ:

1. എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും.
2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.
3. വാട്‌സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.
4. ഫോണ്‍ മിനിസ്ട്രി സിസ്റ്റംത്തോട് കണക്ട് ചെയ്യപ്പെടും.
5. അനാവശ്യ മെസ്സേജുകള്‍ ആര്‍ക്കും സെന്റ് ചെയ്യരുത്.
6. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ കുട്ടികളോടും മുതിര്‍ന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാന്‍ പറയുക.
7. ഗവണ്‍മെന്റ് നോ െ്രെപംമിനിസ്റ്റര്‍ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് എതിരെയും ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ സോഷ്യല്‍ മീഡിയയില്‍ ഇടുകയോ ചെയ്യാതിരിക്കുക.
8. രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകള്‍ ഈ അവസ്ഥയില്‍ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവര്‍ത്തിയാണ്. വാറണ്ടില്ലാതെ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ചാന്‍സുണ്ട്.
9. സീരിയസ് ആയിട്ടുള്ള സൈബര്‍െ്രെകം ഒഫന്‍സ് ആയി ഇത് കണക്കാക്കുകയും കണക്കാക്കുന്നതാണ്.
10. എല്ലാ ഗ്രൂപ്പ് മെമ്പേഴ്‌സും മോഡറേറ്റര്‍സും സീരിയസായി എടുക്കേണ്ടതാണ്
11. ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക

കൂടാതെ ഗ്രൂപ്പുകള്‍ക്കുള്ള പ്രത്യേക അറിയിപ്പും വ്യാജ സന്ദേശത്തോടൊപ്പം ഉണ്ട്. സന്ദേശം വ്യാജമാണെന്ന് കേരള പോലീസും അറിയിച്ചു. രണ്ടു മൂന്ന് വര്‍ഷം മുന്നേ ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തിരിക്കുയാണെന്നും അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയെന്നും പോലീസ് അഭ്യര്‍ഥിച്ചു.