26
Feb 2024
Tue
26 Feb 2024 Tue

SFI പ്രവര്‍ത്തകയുമായി നിരന്തരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പവും; പിന്നാലെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് DYFI നേതാവ് അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: ശാസ്താംകോട്ടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട സ്വദേശിയും ഡി.വൈ.എഫ്.ഐ കോയിക്കല്‍ ഭാഗം യൂനിറ്റ് സെക്രട്ടറിയുമായ വിശാഖാണ് പിടിയിലായത്. പെണ്‍കുട്ടിയില്‍നിന്ന് പലപ്പോഴായി ഇയാള്‍ ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

2022 ഒക്ടോബറിലാണ് വിശാഖ് കല്ലട പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. എസ്.എഫ്.ഐ പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രണയത്തിലാവുകയും വിവാഹം ചെയ്യാമെന്ന് ഉറപ്പുനല്‍കി പലപ്പോഴും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനു പുറമെയായിരുന്നു പണം തട്ടിയെടുത്തെന്ന പരാതി. പല ആവശ്യങ്ങള്‍ക്കായി ഒന്‍പതു ലക്ഷം രൂപ പെണ്‍കുട്ടി അമ്മയുടെ ഗൂഗിള്‍ പേ വഴി കൈമാറി.

വിശാഖിന്റെ ബുള്ളറ്റിന്റെ തവണകള്‍ അടച്ചതും പെണ്‍കുട്ടിയായിരുന്നു. മാല പണയംവയ്ക്കാന്‍ വാങ്ങിയും അതിന്റെ പണം പെണ്‍കുട്ടിയെ കൊണ്ട് അടപ്പിച്ചും പ്രതി കബളിപ്പിച്ചതായി പറയുന്നു. മൂന്ന് ലക്ഷം രൂപ നേരിട്ടും കൈമാറിയെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കി. സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസില്‍ കേസുണ്ട്. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.