21
May 2024
Wed
21 May 2024 Wed
Kollam pravasi sangamam Jeddah celebrating 18th Anniversary

ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നാട്ടിലും ജിദ്ദയിലും മികച്ച സേവനം ചെയ്തു കൊണ്ടിരിക്കുന്ന ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ(കെപിഎസ്‌ജെ)യുടെ പതിനെട്ടാമത് വാര്‍ഷിക ആഘോഷം വിപുലമായ പരിപാടികളോടെ മെയ് 24 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് സംഘടിപ്പിക്കുന്നു. എഫ് എസ് സി ലോജിസ്റ്റിക്സ് ആന്‍ഡ് മള്‍ട്ടിസിസ്റ്റം ലോജിസ്റ്റിക്സ് മുഖ്യ പ്രായോജകരായ പരിപാടിക്ക് ‘കൊല്ലം കലാമേളം 2024’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. അല്‍ബുര്‍ജ് ഡയഗ് നോസ്റ്റിക്സ്, ഓസ്‌കാര്‍ ഇല്ക്‌ട്രോണിക്സ്, കാര്‍ഗോ ട്രാക്ക് എന്നിവര്‍ സഹപ്രായോജകരാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, അഭിജിത് കൊല്ലം എന്നിവരുടെ സംഗീത നിശയും ബിഗ് ബോസ് സീസണ്‍ 6 ഫെയിം ഡി ജെ സിബിന്റെ ലൈവ് ഡി ജെ ഷോയും പരിപാടിയില്‍ അരങ്ങേറും.
കെ പി ജെ എസ് ന്റെ മുന്‍ ചെയര്‍മാന്‍ ഫസലുദ്ദിന്‍ ചടയമംഗലം മെമ്മോറിയല്‍ അവാര്‍ഡ്, കഴിഞ്ഞ ഒരു വര്‍ഷത്തെ മികച്ച സേവനത്തിനുള്ള സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗത്തിനുള്ള പുരസ്‌കാരം, നാലു പതിറ്റാണ്ടത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഫൗണ്ടര്‍ മെമ്പര്‍ അഷ്റഫ് കുരിയോടിനും താല്‍ക്കാലികമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കെപിഎസ്‌ജെ സീനിയര്‍ മെംബര്‍കൂടിയായ മാധ്യമ പ്രവര്‍ത്തകന്‍ മായിന്‍ കുട്ടിയെ ആദരിക്കലും പരിപാടിയുടെ ഭാഗമായി നടക്കും.

സംഘടനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ മത്സരത്തില്‍ ‘കൊല്ലം കലാമേളം 2024’ എന്ന നാമകരണം ചെയ്ത അംഗത്തിനുള്ള സമ്മാനം ചടങ്ങില്‍ നല്‍കും. പ്രവേശനം തികച്ചും സൗജന്യമായ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 0560202396, 0541675730, 0581339282, 0557950266 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ചെയര്‍മാനും പ്രോഗ്രാം കണ്‍വീനറുമായ ഷാനവാസ് കൊല്ലം, പ്രസിഡന്റ് മനോജ് മുരളീധരന്‍, ജനറല്‍ സെക്രട്ടറി സാജു രാജന്‍, വൈസ് പ്രസിഡന്റ് ആന്‍ഡ് കള്‍ച്ചറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട്, ലേഡീസ് വിങ് കണ്‍വീനര്‍ ഷാനി ഷാനവാസ്, ലേഡീസ് വിങ് ജോയിന്റ് കണ്‍വീനര്‍ ബിന്‍സി സജു, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ ഷാഹിര്‍ ഷാന്‍ എന്നിവര്‍ ജിദ്ദയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.